തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് എം.കെ. സ്റ്റാലിൻ
text_fieldsഈറോഡ്: തമിഴ്‌നാട്ടിലെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രതിമാസ സഹായ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ഫെബ്രുവരി 27-ന് നടക്കുന്ന ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ. പറഞ്ഞ വാഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ നടപ്പിലാക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൽ പറഞ്ഞു.
ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്നാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇത്, തീർച്ചയായും നടപ്പാക്കും. പദ്ധതി നടപ്പാക്കുന്ന തീയതി മാർച്ചിൽ ബജറ്റിൽ പ്രഖ്യാപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 85 ശതമാനവും നടപ്പാക്കിയെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ ഇളവ്, സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം, കർഷകർക്ക് സൗജന്യ വൈദ്യുതി, വികസന പ്രവർത്തനങ്ങൾ, ജനങ്ങൾക്ക് വേണ്ടിയുള്ള മറ്റ് പദ്ധതികൾ എന്നിവ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.