ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ
text_fieldsന്യൂഡൽഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് മുതിർന്ന ആർ.ബി.െഎ ഉദ്യോഗസ്ഥൻ. 1000 രൂപ നോട്ടിെൻറ നിർമാണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഇത് പുറത്തിറക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ നോട്ട് നിരോധനത്തെ തുടർന്ന് പിൻവലിച്ച നോട്ടുകൾക്ക് പകരം പുതിയ 500 രൂപ നോട്ടുകൾ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് 1000 രൂപയുടെ അച്ചടി വൈകിയതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം പുതിയ നോട്ട് ഒൗദ്യോഗികമായി ഇറക്കുക എന്നാണെന്ന് അറിവായിട്ടില്ല.
നോട്ട് നിരോധനത്തെ തുടർന്ന് പിൻവലിച്ച 15.44 ലക്ഷം കോടിക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകൾ കേന്ദ്ര സർക്കാർ ഇറക്കുന്നത്. പുതിയ 500െൻറയും ആയിരത്തിെൻറയും നോട്ടുകൾക്ക് മികച്ച സുരക്ഷ ക്രമീകരണങ്ങളും ഒരു വശത്ത് മംഗൾയാെൻറ ചിത്രവും ഉണ്ടായിരുന്നു.
അതേസമയം ഫെബ്രുവരി 20 മുതൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24000 രൂപയിൽ നിന്നും 50000 രൂപയാക്കി ആർ.ബി.െഎ വർധിപ്പിച്ചു. മാർച്ച് 30 ഒാടെ തുക പിൻവലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആർ.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.
1000 രൂപയും കൂടി വരുന്നതോടെ നിരോധത്തെ തുടർന്ന് വിപണിയിലുണ്ടായ നോട്ട് ക്ഷാമത്തിന് അറുതിയുണ്ടാകുമെന്നാണ് കരുതുന്നത്. ബാങ്കിലെത്തിയ പഴയ നോട്ടുകളുടെ കൃത്യമായ കണക്ക് ഇതുവരെ ആർ.ബി.െഎ വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാർക്ക് മാർച്ച് 31വരെയും എൻ.ആർ.െഎക്കാർക്ക്.ജൂൺ 30വരെയും അസാധു നോട്ട് ബാങ്കിൽ നിക്ഷേപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.