Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right15 ലക്ഷം കടം തീർക്കാൻ...

15 ലക്ഷം കടം തീർക്കാൻ ഭാര്യയെും മകളെയും വിറ്റ്​ ഒാ​േട്ടാ ഡ്രൈവർ

text_fields
bookmark_border
15 ലക്ഷം കടം തീർക്കാൻ ഭാര്യയെും മകളെയും വിറ്റ്​ ഒാ​േട്ടാ ഡ്രൈവർ
cancel

ഹൈദരാബാദ്​: കടം തീർക്കാൻ ഭാര്യയെയുംം മകളെയും വിൽക്കാനൊരുങ്ങി ആന്ധ്രാ പ്രദേശിലെ ഒാ​േട്ടാ ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മകളെയും ഭാര്യയെയും വിൽക്കാൻ ഇയാൾ കരാറുണ്ടാക്കുകയും ചെയ്​തു. 15 ലക്ഷം രൂപയാണ്​ 38 കാരനായ ഡ്രൈവർക്കുള്ളത്​. മദ്യപാനിയായ ഇയാൾക്ക്​ പ്രായപൂർത്തിയാകാത്ത നാലു ​െപൺകുട്ടികളും ഒരു മകനുമുണ്ട്​. മൂത്ത രണ്ട്​ പെൺമക്കൾക്ക്​ 17ഉം 12ഉം വയസാണ്​. ഇതിൽ 12കാരിയെ വിൽക്കാനാണ്​ കരാർ ഉണ്ടാക്കിയിരിക്കുന്നത്​. പെൺകുട്ടിക്ക്​ പ്രായപൂർത്തിയാകു​േമ്പാൾ അവളെ നൽകാമെന്ന്​ കണിച്ച്​ ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. 

ഒാ​േട്ടാ ഡ്രൈവറുടെ ഭാര്യ പരാതി നൽകിയതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. താൻ ഇൗയടുത്താണ്​ സംഭവം അറിഞ്ഞതെന്നും ത​​​െൻറ മക്കളെ ഇയാൾ വിൽക്കു​െമന്ന്​ ഭയക്കുന്നതായും ഭാര്യ പറഞ്ഞു. തന്നെ അഞ്ചു ലക്ഷം രൂപക്ക്​ ഭർത്താവി​​​െൻറ ബന്ധുവിന്​ വിറ്റതായും അവർ ആരോപിച്ച​ു. സംഭവം അറിഞ്ഞതോടെ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക്​ പോയെന്നും എന്നാൽ ഭർത്താവ്​ അവി​െട വന്ന്​ ഉപദ്രവിക്കുകയാണെന്നും സ്​ത്രീ പരാതിയിൽ പറയുന്നു. 

ത​​​െൻറ കുട്ടികളെ തനിക്ക്​ ഇഷ്​ടമുള്ളത്​ ചെയ്യുമെന്നാണ്​ ഭർത്താവി​​​െൻറ ഭീഷണിയെന്നും സ്​ത്രീ പറയുന്നു. സ്​ത്രീയുടെ പരാതിയെ തുടർന്ന്​ കേസെടുക്കുകയും 17ഉം 12ഉം വയസുള്ള കുട്ടികളെ സംരക്ഷണ​േകന്ദ്രത്തിലേക്ക്​ മാറ്റുകയും ചെയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malyalam newspay Off DebtAndhra ManSell Wife And Daughter
News Summary - In Rs. 15 Lakh Debt, Andhra Man Tries To Sell Wife -India News
Next Story