Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Black Money Seized From Kanpur Businessman
cancel
Homechevron_rightNewschevron_rightIndiachevron_rightകാൺപൂർ റെയ്​ഡ്​;...

കാൺപൂർ റെയ്​ഡ്​; പിടിച്ചെടുത്തത്​ 196 കോടി രൂപയും 23 കിലോ സ്വർണവും ആറുകോടിയുടെ ചന്ദനത്തൈലവും

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ കാൺപൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ്​ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്​​ 200 കോടിയിലധികം രൂപയും സ്വർണവും. 195 കോടി രൂപയും 23 കിലോ സ്വർണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതിൽ ഉൾപ്പെടും.

പെർഫ്യൂം വ്യവസായിയായ പീയുഷ്​ ജെയിനിന്‍റെ കാൺപൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്​.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന.


പീയുഷ്​ ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന്​ 177.45 കോടിയുടെ കള്ളപ്പണമാണ്​ പിടിച്ചെടുത്തത്​. കനൗജിലെ ഫാക്ടറിയിൽനിന്ന്​ 17 കോടി രൂപയും. സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ജീവനക്കാരുടെയും നോട്ടെണ്ണൽ മെഷീനിന്‍റെയും സഹായത്തോടെയാണ്​ പണം എണ്ണിത്തീർത്തത്​. 23 കിലോയുടെ സ്വർണക്കട്ടകൾ പിടിച്ചെടുത്തു.


കൂടാതെ പെർഫ്യൂം നിർമാണത്തിന്​ ഉപയോഗിക്കുന്ന അസംസ്കൃത വസ്​തുക്കളും 600 കിലോയുടെ ചന്ദനത്തൈലവും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടിച്ചെടുത്ത ചന്ദനത്തൈലത്തിന്​ വിപണിയിൽ ആറുകോടി രൂപ വിലവരും.


പിടിച്ചെടുത്ത സ്വർണ ബിസ്കറ്റിൽ വിദേശത്തുനിന്നുള്ള മുദ്രകളുള്ളതിനാൽ ജി.എസ്​.ടി ഇന്‍റലിജൻസ്​ റവന്യൂ ഇന്‍റലിജൻസ്​ ഡയറക്​​ടറേറ്റിന്‍റെ സഹായം തേടി.




കള്ളപ്പണം പിടിച്ചെടുത്തതിന്​ പിന്നാലെ പീയുഷ്​ ജെയിനിന്‍റെ അറസ്റ്റ്​ രേഖപ്പെടുത്തിയിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​ ഇപ്പോൾ ജെയിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxGSTBlack MoneyKanpur IT RaidPiyush Jain
News Summary - Rs 195 crore in cash 23 kg gold, Sandalwood oil seized from Kanpur businessman
Next Story