പുണെയിൽ നിർമാണ സ്ഥാപനത്തിൽനിന്ന് 200 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
text_fieldsപുണെ: മഹാരാഷ്ട്രയിൽ യന്ത്രസാമഗ്രികളുടെ നിർമാണത്തിലേർപ്പെട്ട സ്ഥാപനത്തിൽനിന്ന് 200കോടിയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതായി ആദായനികുതി വകുപ്പ്. പുണെയിലെ വലിയ മെഷിനറികളും െക്രയിനുകളും നിർമിക്കുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന.
നവംബർ 11ന് സ്ഥാപനവുമായി ബന്ധപ്പെട്ട 25ഓളം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
'പരിശോധനയിൽ ഒരു കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും ജുവല്ലറിയും പിടിച്ചെടുത്തു. മൂന്ന് ബാങ്ക് ലോക്കറുകളും ആദായനികുതി വകുപ്പിന്‍റെ നിയന്ത്രണത്തിലാക്കി. പിടിച്ചെടുത്തവയിൽ 200 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം ഉൾപ്പെടും' -ആദായ നികുതി വകുപ്പ് അറിയിച്ചു.
പണം വെട്ടിക്കാനായി ഉപയോഗിച്ചതിന്‍റെ കണക്കുകളും രേഖകളും പിടിച്ചെടുത്തതായും സി.ബി.ഡി.റ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.