ഇറാനിൽ നിന്ന് കടൽമാർഗം കടത്തിയ 2000 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
text_fieldsമുംബൈ: ഇറാനിൽ നിന്ന് കടൽ മാർഗം കടത്തിയ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ 283 കിലോഗ്രാം ഹെറോയിനാണ് ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇൻറലിജൻസ് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് ഏകദേശം 2000 കോടി രൂപ വിലവരും.
നവി മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് നിന്ന് പഞ്ചാബിലേക്ക് റോഡ് മാർഗം കടത്താനായിരുന്നു പദ്ധതിയെന്ന് ഡി.ആർ.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിൻ രണ്ട് പാത്രങ്ങളിൽ ടാൽക്കം കല്ലുകളാൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. മയക്കുമരുന്ന് വിതരണക്കാരനായ പഞ്ചാബ് സ്വദേശി പ്രഭ്ജിത് സിങ്ങിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ നിന്ന് രണ്ടുപേരും വലയിലായിട്ടുണ്ട്.
ജൂൺ 28ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് 126 കോടിയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർ അറസ്റ്റിലായിരുന്നു. ആറ് മാസത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് 600 കോടിയുടെ ഹെറോയിനാണ് പിടികൂടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.