‘ഉഡാന്‍’ പദ്ധതിക്ക് തുടക്കമാകുന്നു; ഒരു മണിക്കൂര്‍ വിമാന യാത്രക്ക് 2500 രൂപ
text_fieldsന്യൂഡല്‍ഹി: പ്രമുഖ ആഭ്യന്തര റൂട്ടുകളില്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. ഒരു മണിക്കൂര്‍ യാത്രക്ക് പകുതി സീറ്റുകളില്‍ 2500 രൂപ തോതിലായിരിക്കും ഇനി ടിക്കറ്റ് നിരക്ക്. ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ‘ഉഡാന്‍’ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ആദായകരമല്ലാത്ത ആഭ്യന്തര വിമാന സര്‍വിസുകളെ സഹായിക്കാനും ആഭ്യന്തര സര്‍വിസുകള്‍ വര്‍ധിപ്പിച്ച് ഉപയോഗമില്ലാത്ത വിമാനത്താവളങ്ങളെ സജീവമാക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാവസായിക തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഉപഭോക്തൃ വില സൂചിക അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ കാലാനുസൃതമായി മാറ്റമുണ്ടാകും.
തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ 50 ശതമാനം സീറ്റുകളില്‍ ഉഡാന്‍ നിരക്കും ബാക്കിവരുന്ന സീറ്റുകളില്‍ സാധാരണ നിരക്കുമാണ് നല്‍കേണ്ടിവരിക. ലാഭകരമായ സര്‍വിസുകളില്‍നിന്ന് ചെറിയ നികുതി ഈടാക്കി വിമാന സര്‍വിസിന് ഉണ്ടാവുന്ന നഷ്ടത്തിന് സബ്സിഡി നല്‍കും. നികുതി എത്രയായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. അടുത്ത ജനുവരി മുതല്‍ ഉഡാന്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാന മന്ത്രി ഗജപതി രാജു പറഞ്ഞു. നിലവില്‍ ബിക്കാനീര്‍, ഭാവ്നഗര്‍, അലഹബാദ്, ജയ്സാല്‍മീര്‍, ജാം നഗര്‍, ഭാട്ട്യന്‍ഡ്യ, ജോര്‍ഹട്ട് എന്നീ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചാണ് ഉഡാന്‍ നടപ്പാക്കുന്നത്.
അതേസമയം, ടിക്കറ്റ് നിരക്കിന്മേല്‍ അധിക നികുതി ഈടാക്കാനുള്ള തീരുമാനത്തോട് വിമാനക്കമ്പനികള്‍ക്ക് യോജിപ്പില്ളെന്നാണ് സൂചന. ഇത് വിമാന യാത്രാ ചെലവ് വര്‍ധിപ്പിക്കുമെന്നും പദ്ധതിക്ക് പണം കണ്ടത്തൊന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്നുമാണ് വിമാന കമ്പനികളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.