പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ ധനസഹായം നൽകും -തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: ഡൽഹിയിലെ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. 750 കർഷകരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം വീതമാണ് ധനസഹായം.
ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 25ലക്ഷം രൂപ വീതം നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും റാവു ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന സർക്കാറിന്‍റെ പ്രഖ്യാപനം. കാർഷികോൽപ്പന്ന വ്യാപാര വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയം 2020, അവശ്യവസ്തു ഭേദഗതി നിയമം 2020 എന്നിവയാണ് കേന്ദ്രസർക്കാർ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
കർഷകർക്ക് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാറിന് 22.5 കോടി രൂപ ചെലവ് വരുമെന്ന് റാവു പറഞ്ഞു. കർഷക നേതാക്കളോട് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ കർഷകരുടെ വിവരങ്ങൾ കൈമാറാനും അേദ്ദഹം ആവശ്യപ്പെട്ടു.
കർഷകർക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും എടുത്ത എല്ലാ േകസുകളും റദ്ദാക്കണം. ശീതകാല സമ്മേളനത്തിൽ പാർലമെന്‍റിൽ വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും കെ.സി.ആർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.