Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുംഭമേള; വൈദ്യുതി...

കുംഭമേള; വൈദ്യുതി വിതരണം ഉറപ്പാക്കാൻ 400 കോടിയുടെ സൗകര്യങ്ങളൊരുക്കി സംസ്ഥാന സർക്കാർ

text_fields
bookmark_border
maha kumbh mela
cancel

ലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളത്തിനായി 400 കോടി രൂപയുടെ വൈദ്യുത സൗകര്യങ്ങൾ ഒരുക്കി സംസ്ഥാന സർക്കാർ. 40 കോടിയോളം വരുന്ന തീർഥാടകർക്കായി 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഏകദേശം 182 കിലോമീറ്റർ ഹൈ ടെൻഷൻ വൈദ്യുത ലൈനുകളും1405 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും ഉത്തർപ്രദേശ് പവർ കോർപറേഷൻ ലിമിറ്റഡ് ഒരുക്കിയിട്ടുണ്ട് .

40,000 റീചാർജബിൾ ബൾബുകൾ ഉപയോഗിച്ച് പ്രദേശം അലങ്കരിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിട്ടുണ്ട്. ഈ ബൾബുകൾ കുംഭമേളത്തിന്റെ പ്രധാന പോയിൻ്റുകളിൽ സ്ഥാപിക്കുമെന്ന് ഇലക്ട്രിസിറ്റി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനൂപ് കുമാർ സിൻഹ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ഏകദേശം 2.7 കോടി രൂപ ചെലവ് വരുന്ന ഈ ബൾബുകൾക്കുള്ള പണം ഇലക്ട്രിസിറ്റി ബോർഡിന്റെ കുംഭമേളത്തിനായുള്ള പദ്ധതികളിൽ നിന്നും കണ്ടെത്തുമെന്നും അനൂപ് കുമാർ സിൻഹ അറിയിച്ചു.

ജനുവരി 13 മുതൽ ഫെബ്രുവരി 26വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് കുംഭമേള നടക്കുക. കുംഭമേളവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 92 റോഡുകൾ നവീകരിക്കുകയും 30 പാലങ്ങൾ നിർമിക്കുകയും 800 ബഹുഭാഷാ സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കുംഭമേളണ് മുഴുവൻ സമയവും നിരീക്ഷിക്കാനായി നൂറ് മീറ്റർ വരെ വെള്ളത്തിനടിയിൽ സഞ്ചരിക്കാൻ കഴിയുന്ന അണ്ടർ വാട്ടർ ഡ്രോണുകളും , ആകാശ ഡ്രോണുകളും സർക്കാർ ഉപയോഗിക്കും. ഒപ്പം തത്സമയ നിരീക്ഷണത്തിനായി 2,700 എ.ഐ ക്യാമറകളും വിന്യസിക്കും.

അതേസമയം മഹാകുംഭമേളത്തില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന ആവശ്യവുമായി അഖില ഭാരതീയ അഖാഡ പരിഷത്ത് രംഗത്തെത്തി. ചായക്കടകളോ പൂക്കടകളോ തുടങ്ങി ഒരു കടയും തുറക്കാന്‍ അനുമതി നല്‍കരുതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

തങ്ങളുടെ പരിപാടി വൃത്തിയുള്ളതും, മികച്ചതും സമാധാനപരവും ദൈവികവുമായിരിക്കണമെന്നും അതിന് അഹിന്ദുക്കളെ മാറ്റി നിര്‍ത്തണമെന്നുമാണ് മഹന്ത് രവീന്ദ്രയുടെ ആവശ്യം. നേരത്തെയും കുംഭമേള നടക്കുന്ന ഇടങ്ങളില്‍ അഹിന്ദുക്കള്‍ ഭക്ഷണ ശാലകള്‍ തുറക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത് രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP govtElectrictyMaha Kumbh Mela
News Summary - rs-400-crore-infrastructure-to-ensure-24-7-electricity-at-maha-kumbh
Next Story