Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
currency
cancel
Homechevron_rightNewschevron_rightIndiachevron_rightനാസികിലെ കറൻസി...

നാസികിലെ കറൻസി പ്രസിൽനിന്ന്​ അഞ്ചുലക്ഷം ​രൂപ കാണാനില്ല

text_fields
bookmark_border

മുംബൈ: അതിസുരക്ഷ അവകാശപ്പെടുന്ന നാസികിലെ കറൻസി അച്ചടിശാലയിൽനിന്ന്​ വൻതുക കാണാനില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ 500ന്‍റെ നോട്ടുകൾ കാണാതായെന്ന സംശയത്തെ തുടർന്ന്​ ആഭ്യന്തര ഓഡിറ്റിങ്​ സമിതിക്ക്​ രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. 500ന്‍റെ ആയിരം കറൻസി നോട്ടുകളാണ്​ കാണാതായത്​. അതിസുരക്ഷയുള്ള ഇവിടെ പുറത്തുനിന്ന്​ മോഷ്​ടാക്കൾ വരാൻ സാധ്യതയില്ലാത്തതിനാൽ ജീവനക്കാരിൽ ആരോ ആകാം പിന്നിലെന്നാണ്​ കരുതുന്നത്​.

ഫെബ്രുവരിയിൽ 500ന്‍റെ ഒരു കെട്ട്​ നോട്ട്​ കാണാതാുകന്നതോടെയാണ്​ തുടക്കം. പിന്നീടും ഇത്​ തുടർന്നു. മൊത്തം 10 കെട്ടുകളാണ്​ നഷ്​ടമായത്​. അതോടെ നടത്തിയ അന്വേഷണത്തിലാണ്​ നഷ്​ടക്കണക്ക്​ പുറത്തുവന്നത്​. ചൊവ്വാഴ്ച നാസിക്​ ഉപനഗർ പൊലീസ്​ സ്​റ്റേഷനിലെത്തി പ്രസ്​ ​ആഭ്യന്തര അന്വേഷണ സമിതി പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banknotes missingNashik mintcase lodgedRs 5 lakh
News Summary - Rs 5 lakh worth banknotes ‘missing’ from Nashik mint, case lodged
Next Story