നീറ്റ് എഴുതാൻ 50 ലക്ഷം രൂപക്ക് പകരക്കാരൻ; നാലു പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ജെ.ഇ.ഇക്ക് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലും വൻ തട്ടിപ്പ് കണ്ടെത്തി സി.ബി.ഐ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ സി.ബി.ഐ നാലു പേരെ അറസ്റ്റു ചെയ്തു. നാഗ്പൂരിലെ ആര്.കെ എജുക്കേഷൻ കരിയർ ഗൈഡന്‍സ് നടത്തിപ്പുകാരാണ് അറസ്റ്റിലായത്.
രാജ്യത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പരീക്ഷാർഥിക്ക് പകരം മറ്റൊരാളെ പരീക്ഷക്കിരുത്തിയാണ് സ്ഥാപനം തട്ടിപ്പു നടത്തുന്നത്. ഇതിനായി 50ലക്ഷം രൂപ ഈടാക്കിയതായും സി.ബി.ഐ കണ്ടെത്തി. സെപ്റ്റംബർ 12ന് നടന്ന പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ സ്ഥാപനം തയാറെടുത്തിരുന്നു. എന്നാൽ അന്വേഷണസംഘം നിരീക്ഷണം ശക്തമാക്കിയതോടെ തട്ടിപ്പിൽ നിന്നും പിന്മാറിയെന്നാണ് സി.ബി.ഐ പറയുന്നത്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന് പിറകെയാണ് അറസ്റ്റ്.
വിദ്യാർഥികളിൽ നിന്ന് ലക്ഷത്തിെൻറ ചെക്കും എസ്.എസ്.എൽ.സി, പ്ലസ്.ടു സർട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിവെക്കും. പിന്നീട് വിദ്യാർഥികളുടെ നീറ്റ് പരീക്ഷയുടെ യൂസർ നെയിമും പാസ്വേഡും ശേഖരിച്ച് ഇതിൽ കൃത്രിമം നടത്തുകയും ആൾമാറാട്ടം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയിൽ വിദ്യാർഥികളുടെ ഫോട്ടോയിൽ ഉൾെപ്പടെ മാറ്റം വരുത്തുകയും ചെയ്യും.
പരീക്ഷഹാളിൽ വിദ്യാർഥികൾക്കായി മറ്റൊരാളാണ് പരീക്ഷക്കെത്തുക. 50 ലക്ഷം രൂപയും നല്കി കഴിയുമ്പോള്‍ പിടിച്ചുവെച്ച സർട്ടിഫിക്കറ്റ് തിരിച്ചു നൽകുന്നതാണ് തട്ടിപ്പിെൻറ രീതിയെന്ന് സി.ബി.െഎ വ്യക്തമാക്കി. ജെ.ഇ.ഇ മെയിൻ പരീക്ഷക്കും സമാന തട്ടിപ്പ് സി.ബി.ഐ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.