ആർ.ബി.ഐ ഗവർണറുടെ ഒപ്പിന്‍റെ സമീപത്ത് പച്ച സ്ട്രിപ്പില്ലാത്ത 500 രൂപ നോട്ടുകൾ അസാധുവാണോ? പ്രചാരണത്തിലെ സത്യമെന്ത്
text_fieldsന്യൂഡൽഹി: 500 രൂപ നോട്ടിനെ സംബന്ധിച്ച വ്യാജ പ്രചാരണം. സമൂഹമ മാധ്യമങ്ങളിലാണ് വലിയ രീതിയിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. ആർ.ബി.ഐ ഗവർണറുടെ ഒപ്പിന്‍റെ സമീപത്ത് പച്ച സ്ട്രിപ്പില്ലാത്ത നോട്ടുകളെല്ലാം അസാധുവാണെന്നാണ് പ്രചാരണം.
ഇത്തരം നോട്ടുകളിൽ മഹാത്മ ഗാന്ധിയുടെ ചിത്രത്തിന് സമീപം പച്ച സ്ട്രിപ്പുണ്ടാവുകയെന്നും ഇത് അസാധുവാണെന്നുമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച പ്രചാരണം ശക്തമായതോടെ ഇതിൽ വ്യക്തതയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തി.
ആർ.ബി.ഐയെ ബന്ധപ്പെട്ടാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തത വരുത്തിയിരിക്കുന്നത്. ആർ.ബി.ഐ ഗവർണറിന്റെ ഒപ്പിന്‍റെ സമീപത്തും മഹാത്മഗാന്ധിയുടെ ചിത്രത്തിനടത്തും പച്ച സ്ട്രിപ്പുള്ള നോട്ടുകൾ സ്വീകരിക്കുമെന്നാണ് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. രണ്ട് തരത്തിലുള്ള നോട്ടുകളും വിനിമയത്തിനായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.