പൊതുതാൽപര്യ ഹരജിയിൽ പ്രതികരണമറിയിച്ചില്ല; പ്രധാനമന്ത്രിയുടെ ഒാഫിസിന് 5000 രൂപ പിഴ
text_fieldsലഖ്നോ: പൊതുതാൽപര്യ ഹരജിയിൽ പ്രതികരണമറിയിക്കാൻ വൈകിയതിന് പ്രധാനമന്ത്രിയുടെ ഒാഫിസിനും നിയമമന്ത്രാലയത്തിനും അലഹബാദ് ഹൈകോടതി 5000 രൂപ പിഴ ചുമത്തി. സുനിൽ കണ്ഡു നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവേ ജസ്റ്റിസുമാരായ സുധീർ അഗർവാൾ, അബ്ദുൽ മൊയീൻ എന്നിവരടങ്ങിയ ലഖ്നൗ ബെഞ്ചിേൻറതാണ് നടപടി.
കംട്രോളർ-ഒാഡിറ്റർ ജനറൽ ഒാഫ് ഇന്ത്യ(സി.എ.ജി)യുടെ റിപ്പോർട്ടുകളിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സി.എ.ജി എല്ലാ വർഷവും 5000ത്തോളം റിപ്പോർട്ടുകൾ സമർപ്പിക്കുേമ്പാൾ പത്തോളം റിപ്പോർട്ടുകൾ മാത്രമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്ന് ഹരജിക്കാരൻ ആരോപിച്ചു. സി.എ.ജി സംവിധാനം പരിഷ്കരിക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചു. 2017 ആഗസ്റ്റ് ഒന്നിന് ഹരജി പരിഗണിച്ച കോടതി പ്രധാനമന്ത്രിയുടെ ഒാഫിസിെൻറയും നിയമമന്ത്രാലയത്തിെൻറയും പ്രതികരണം തേടി. ഒരുമാസത്തിനുള്ളിൽ അറിയിക്കണമെന്നായിരുന്നു നിർദേശം.
കേസ് വീണ്ടും പരിഗണിച്ചപ്പോൾ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ എസ്.ബി. പാണ്ഡെ, പ്രതികരണം അറിയിക്കാൻ സമയം നീട്ടിനൽകാൻ അപേക്ഷിച്ചു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി ഒരവസരംകൂടി അനുവദിക്കുകയും മുൻ ഉത്തരവ് പാലിക്കാൻ വൈകിയതിന് 5000 രൂപ പിഴ ചുമത്തുകയുമായിരുന്നു. കേസ് മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.