ജ്യോതിരാദിത്യക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം
text_fieldsന്യൂഡൽഹി: ജ്യോതിരാദിത്യക്ക് ബി.ജെ.പി രാജ്യസഭ സീറ്റു നൽകും. മുൻകേന്ദ്രമന്ത്രികൂടിയാ യ സിന്ധ്യക്ക് വൈകാതെ മോദിമന്ത്രിസഭയിൽ കാബിനറ്റ് പദവി നൽകുമെന്നാണ് സൂചന.
കൂറുമാറ്റ നിയമം കണക്കിലെടുത്ത് ഒപ്പമുള്ള എം.എൽ.എമാർ രാജിവെക്കും. ഇതോടെ 230 അംഗ നിയമസഭയിലെ ബാക്കിയുള്ള അംഗങ്ങൾക്കിടയിൽ പകുതിയിൽ കൂടുതൽ പേരുടെ പിന്തുണ (107 പേർ) ബി.ജെ.പിക്കാവും. എസ്.പി., ബി.എസ്.പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണ തുടർന്നാൽ കൂടി കോൺഗ്രസിെൻറ പിന്തുണ 100 ആയി ചുരുങ്ങും.
രാജിവെക്കുന്ന എം.എൽ.എമാർക്ക്, പിന്നീട് നടക്കുന്ന ഉപപതെരഞ്ഞെടുപ്പിലെ ജയത്തിെൻറ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ അർഹമായ പരിഗണന നൽകുമെന്നാണ് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.