Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 11:26 PM GMT Updated On
date_range 7 March 2019 8:30 AM GMTസ്വവർഗരതി കുറ്റമല്ല; സ്വവർഗ വിവാഹത്തെ പിന്തുണക്കില്ല –ആർ.എസ്.എസ്
text_fieldsbookmark_border
ന്യൂഡൽഹി: സ്വവർഗരതി കുറ്റകൃത്യമല്ലെന്നും എന്നാൽ, സ്വവർഗ വിവാഹം പ്രകൃതിവിരുദ്ധമായതിനാൽ പിന്തുണക്കില്ലെന്നും ആർ.എസ്.എസ്. സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംേകാടതി വിധിക്ക് പിറകെയാണ് സംഘടനയുടെ ഒൗദ്യോഗിക വക്താവ് അരുൺകുമാർ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വവർഗബന്ധവും വിവാഹവും പ്രകൃതിപരമല്ല.
ഇത് ഇന്ത്യൻ സമൂഹം പാരമ്പര്യമായി അംഗീകരിക്കുന്നില്ല. ഇൗ വിഷയങ്ങൾ സാമൂഹികപരവും മനഃശാസ്ത്രപരവുമായ തലത്തിൽ ചർച്ച ചെയ്യുകയും പരിഹരിക്കേണ്ടതുമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story