കാലിക്കച്ചവടക്കാരെ തല്ലിക്കൊന്ന എട്ട് സംഘ്പരിവാറുകാർക്ക് ജീവപര്യന്തം
text_fieldsലാതിഹാർ (ഝാർഖണ്ഡ്): ഝാർഖണ്ഡിലെ ലാതീഹാറിൽ കാലിക്കച്ചവടക്കാരനായ മസ്ലൂം അൻസാരി യെയും (32) ഇംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കി കാലികളെ കവർന്ന എ ട്ട് സംഘ്പരിവാർ പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംഘ്പരിവാറിെൻറ നിയന്ത്രണത്തിലുള്ള ഗോരക്ഷാദൾ അംഗങ്ങളായ എട്ടുപേർക്കും 25,000 രൂപ പിഴ ചുമത്തിയ ലാതീഹാർ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റാഷികേഷ് കുമാർ, പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി ബുധനാഴ്ച വിധിച്ചിരുന്നു.
2016 മാർച്ച് 18ന് ലാതീഹാർ ജില്ലയിലെ ഝാബർ ഗ്രാമത്തിലാണ് പശുവിെൻറ പേരിൽ സംഘ്പരിവാർ ആക്രമണം നടന്നത്. പ്രതികളായ വിശാൽ കുമാർ തിവാരി, സഹദേവ് സോനി, മനോജ് സോ, അവധേശ് സോ, മനോജ് കുമാർ, അരുൺ േസാ, മിഥിലേഷ് കുമാർ, പ്രമോദ് സോ എന്നിവരെ വിധി വന്നയുടൻ ലാതീഹാർ ജയിലിലേക്ക് മാറ്റി. പശുവിെൻറ പേരിൽ സംഘ്പരിവാർ ആദ്യമായി ഝാർഖണ്ഡിൽ നടത്തിയ ആൾക്കൂട്ട കൊലയാണിത്. കൊലക്കും തെളിവ് നശിപ്പിച്ചതിനും കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിനെ തുടർന്ന് ബുധനാഴ്ച എല്ലാവരെയും ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.