പാൽഘർ ആൾകൂട്ടക്കൊല: സിപി.എമ്മിനെയും ക്രിസ്റ്റ്യൻ മതപ്രചാരകരെയും പഴിചാരി ആർ.എസ്.എസ്
text_fieldsമുംബൈ: പാൽഘർ ആൾകൂട്ടക്കൊലക്കേസിൽ പിടിയിലായവരിൽ മുസ്ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി വ ്യക്തമായതിന് പിന്നാലെ കുറ്റം സി.പി.എമ്മിൻെറയും ക്രിസ്ൻറ്റ്യൻ മതപ്രചാരകരുടെയും തലയിൽ കെട്ടിവെക്കാൻ സംഘപ രിവാർ ശ്രമം.
പ്രധാനപ്രതികളായ അഞ്ചുപേർ ഉൾപെടെ അറസ്റ്റിലായ 110 പേരും സി.പി.എം പ്രവർത്തകരാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. ക്രിസ്റ്റ്യൻ മതപ്രചാരകർക്ക് വേരോട്ടമുള്ള സ്ഥലത്ത് സി.പി.എം നേതാക്കളും കൂടി ഉൾപെട്ട ഗൂഢാലോചനയുടെ ഫലമായാണ് കൊലയെന്നാണ് റിപ്പോർട്ടിലുള്ളത്. സന്യാസിമാരായ കല്‍പവൃക്ഷ ഗിരിയും സുശീല്‍ ഗിരിയും അവരുടെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
നേതാക്കളുടെ ആഹ്വാനപ്രകാരം കല്ലും വടികളുമായി വന്ന പാർട്ടി പ്രവർത്തകർ പൊലീസുകാരുടെ മൗനാനുവാദത്തോടെ കൃത്യം നിറവേറ്റുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
കൊലയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർ സസ്പെൻഷനിലാണ്. കാസ സ്റ്റേഷനിലെ അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് റാവു കാലെ, സബ് ഇൻസ്പെക്ടർ സുധീർ കട്ടാരെ എന്നിവരെയാണ് ജോലിയിലെ ഗുരുതര വീഴ്ചക്ക് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.