പൗരത്വപ്പട്ടിക എല്ലാ സംസ്ഥാനങ്ങൾക്കും വേണമെന്ന് ആർ.എസ്.എസ് നേതാവ്
text_fieldsന്യൂഡൽഹി: പൗരത്വപ്പട്ടിക വിഷയത്തിൽ കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നൽകാൻ ഇന്ത്യ ധർമശാലയല്ലെന്ന പ്രസ്താവനയുമായി അസം ആർ.എസ്.എസ് പ്രചാർ പ്രമുഖ് ശങ്കർ ദാസ്. ഇന്ത്യയുടെ യഥാർത്ഥ പൗരൻമാരെ തിരിച്ചറിയുന്നതിന് പൗരത്വപ്പട്ടിക തയാറാക്കണം. സ്വാശ്രയശീലമുള്ള, സ്വാഭിമാനമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വപ്പട്ടിക തയാറാക്കണം. രാജ്യം നേരിടുന്ന വലിയ പ്രശ്നമാണിത്. പൗരത്വപ്പട്ടിക തയറാക്കുന്നത് അസമിൽ നിന്നു തന്നെ തുടങ്ങിയത് ഉചിതമായെന്നും അദ്ദേഹം പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞും പലരും ഇന്ത്യയിൽ തന്നെ തുടരുന്ന അവസ്ഥയാണ്. 1971 ന് ശേഷം അസമിൽ ഇൗ പ്രശ്നം ഗുരുതരമാണ്. ബംഗാളിൽ നിന്നും അനധികൃതമായി കുടിയേറിയവർ നമ്മുടെ രാജ്യത്തിെൻറ സംസ്കാരത്തിനും ഭാഷക്കും സത്വത്തിനുമെല്ലാം ഭീഷണിയായി തുടരുകയാണ്. പൗരത്വപ്പട്ടിക സംസ്ഥാനത്തിനുള്ളിൽ വിള്ളലുണ്ടാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിക്കുന്നുണ്ടെന്നും എന്നാൽ അതെല്ലാം വസ്തുതാവിരുദ്ധമാണെന്നും ശങ്കർ ദാസ് പറഞ്ഞു.
കരട് പട്ടികയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പൗരൻമാരാണെങ്കിൽ അസമിലുള്ളവർക്ക് അത് തെളിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.