തൊഗാഡിയക്കെതിരെ കുരുക്കു മുറുക്കി ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാറിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച വി.എച്ച്.പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയയെ പുറത്താക്കാൻ ആർ.എസ്.എസ് നീക്കം ശക്തമാക്കി. ഒപ്പം, ബി.എം.എസ് ജന. സെക്രട്ടറി വൃജേഷ് ഉപാധ്യായ, വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡൻറ് രാഘവ് റെഡ്ഡി എന്നിവരും പുറത്താക്കൽ പട്ടികയിലുണ്ട്. മൂന്നു പേരുടെയും നിലപാടുകളിൽ അടുത്തകാലത്തായി ആർ.എസ്.എസ് ഉന്നതർക്ക് കടുത്ത അതൃപ്തിയാണുള്ളത്. രണ്ടു സംഘടനകൾക്കും വൻ കേഡർ ശക്തിയുണ്ടെങ്കിലും സംഘ് ആശയങ്ങൾ പ്രചരിപ്പിക്കാൻ അതുപയോഗിക്കുന്നില്ലന്നാണ് ആരോപണം.
ഫെബ്രുവരി അവസാനം വി.എച്ച്.പി നിർവാഹക സമിതി ചേരുേമ്പാൾ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് രംഗത്തുവരുെമന്നാണ് സൂചന. തൊഗാഡിയ അടക്കം മൂന്നു നേതാക്കളും സ്വന്തം അജണ്ടയുമായാണ് സംഘടനകളെ നയിക്കുന്നതെന്ന് ആർ.എസ്.എസ് നേതാക്കൾക്ക് പരാതിയുണ്ട്.
മാർച്ചിൽ സംഘ്പരിവാർ സംഘടനകളുടെ ‘പ്രതിനിധി സഭ’ ചേരുന്നുണ്ട്. സംഘടനാ തീരുമാനങ്ങളെടുക്കുന്ന ഇൗ യോഗത്തിനുമുമ്പ് പുതിയ വി.എച്ച്.പി പ്രസിഡൻറിനെ തെരെഞ്ഞടുക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ആർ.എസ്.എസ് േനതൃത്വം. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിനുമുമ്പ് സംഘടനയിലെ ഭിന്നസ്വരങ്ങൾ ഇല്ലാതാക്കി പ്രവർത്തകരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും സംഘ് വൃത്തങ്ങൾ പറഞ്ഞു.
തന്നെ വധിക്കാൻ രാജസ്ഥാൻ പൊലീസ് ശ്രമിച്ചുെവന്ന തൊഗാഡിയയുടെ ആരോപണം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മോദിക്കെതിരെയും തൊഗാഡിയ ആരോപണമുയർത്തി. തൊഗാഡിയ മാത്രമല്ല ഉപാധ്യായയും മോദിക്കും സർക്കാർ നയങ്ങൾക്കുമെതിരെ കടുത്ത വിർശനം ഉന്നയിച്ചിരുന്നു. പരിവാർ സംഘടനകൾ കേന്ദ്ര സർക്കാറുമായി ഏറ്റുമുട്ടരുതെന്ന കർക്കശനിലപാടാണ് ആർ.എസ്.എസിനുള്ളത്. ഭിന്നതകളുണ്ടായാൽ അത് ഒതുക്കാറാണ് പതിവ്. വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡൻറ് രാഘവ് റെഡ്ഡിയെ മാറ്റി മുൻ ഹിമാചൽപ്രദേശ് ഗവർണർ വി.എസ്. േകാക്ജെയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മൂന്ന് നേതാക്കളോടും സ്ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ആർ.എസ്.എസ് അവർ അതിന് തയാറായില്ലെങ്കിൽ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കുക എന്ന അജണ്ടയായിരിക്കും നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.