ആർ.എസ്.എസിന് ആൾ ഇന്ത്യ റേഡിയോയേക്കാൾ പ്രചാരമുണ്ടെന്ന് വാദം
text_fieldsന്യൂഡൽഹി: രാജ്യത്ത് ആൾ ഇന്ത്യ റേഡിയോയേക്കാൾ തങ്ങൾക്ക് പ്രചാരമുണ്ടെന്ന വാദവുമായി ആർ.എസ്.എസ്. നാഗ്പൂരിലെ ആസ്ഥാനത്തിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇന്ത്യയിൽ 58,976 ശാഖകളുണ്ടെന്ന് ആർ.എസ്.എസ് വ്യക്തമാക്കിയത്. ആൾ ഇന്ത്യ റേഡിയോക്ക് രാജ്യത്ത് 92 ശതമാനം പ്രദേശങ്ങളിൽ പ്രചാരമുള്ളപ്പോൾ ആർ.എസ്.എസ് 95 ശതമാനം മേഖലകളിലും വ്യാപിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ വാദം.
2017 മാർച്ചിൽ 57165 ശാഖകൾ ഉണ്ടായിരുന്നുവെന്നും ഒരു വർഷം പിന്നിടുേമ്പാൾ അത് 58,976 ആയി ഉയർന്നുവെന്നും കണക്കുകൾ ചൂണ്ടികാണിക്കുന്നു. ആൾ ഇന്ത്യ റേഡിയോക്ക് രാജ്യത്താകമാനം ജനങ്ങളുമായി ബന്ധപ്പെടാൻ 262 സ്റ്റേഷനുകളാണുള്ളതെന്ന് ആർ.എസ്.എസ് ശാഖകളുടെ എണ്ണത്തെ താരതമ്യപ്പെടുത്തികൊണ്ട് സംഘടന പറയുന്നു.
നാഗാലാൻറ്, മിസോറാം, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ശാഖകൾ ഇല്ലാത്തത്. രാജ്യത്തിെൻറ 95 ശതമാനം പ്രദേശങ്ങളിലും ആർ.എസ്.എസിെൻറ പ്രവർത്തനങ്ങൾ എത്തുന്നുണ്ടെന്നും ജോയിൻറ് സെക്രട്ടറി കൃഷ്ണ ഗോപാൽ പറഞ്ഞു.
2004 ൽ ബി.ജെ.പി അധികാരത്തിലിരിക്കുേമ്പാൾ 10,000 ശാഖകളാണ് ആർ.എസ്.എസിന് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.