Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ സമാധാനത്തിന് ആർ.എസ്.എസ് ആഹ്വാനം

text_fields
bookmark_border
RSS march
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ക​ലാ​പ​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ്. അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച സം​ഘ​ട​ന, സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും പൊ​ലീ​സി​നോ​ടും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

ക​ലാ​പ​ത്തി​ൽ നാ​ടു​വി​ടേ​ണ്ടി വ​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്ക​ണ​മെ​ന്നും ആ​ർ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ദ്വേ​ഷ​ത്തി​നും അ​ക്ര​മ​ത്തി​നും സ്ഥാ​ന​മി​ല്ല. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ വി​ശ്വാ​സ​ക്കു​റ​വ് മ​റി​ക​ട​ക്ക​ണ​മെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രാ​ജ​ക​വും അ​ക്ര​മാ​സ​ക്ത​വു​മാ​യ സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്കാ​നും സു​ര​ക്ഷ​യും ശാ​ശ്വ​ത സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ പൗ​ര​സ​മൂ​ഹ​ത്തോ​ടും ആ​ർ.​എ​സ്.​എ​സ് അ​ഭ്യ​ർ​ഥി​ച്ചു.

മണിപ്പൂരിൽ സർക്കാറിനെതിരെ മെയ്തേയി സ്ത്രീകൾ തെരുവിൽ

ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് മ​ണി​പ്പൂ​രി​ൽ മെ​യ്തേ​യി വി​ഭാ​ഗ​ക്കാ​രാ​യ സ്ത്രീ​ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു. ഇം​ഫാ​ൽ ഈ​സ്റ്റ്, ഇം​ഫാ​ൽ വെ​സ്റ്റ്, തൗ​ബ​ൽ, ക​ക്ചി​ങ് ജി​ല്ല​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ വി​ള​ക്കു​മാ​യി മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ അ​ണി​നി​ര​ന്ന​ത്. അ​ക്ര​മം നേ​രി​ടു​ന്ന​തി​ലും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും സ​ർ​ക്കാ​റു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ തൗ​നാ​വോ​ജാം കി​ര​ൺ ദേ​വി ആ​രോ​പി​ച്ചു. മ്യാ​ന്മ​റി​ൽ​നി​ന്നു​ള്ള ‘അ​ന​ധി​കൃ​ത കു​ടി​യേ​റ്റ’​ത്തെ​യും എ​തി​ർ​ക്കു​ന്നു​. ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മണിപ്പൂരിൽ മൗനം തുടരുന്ന മോദിയെ പരിഹസിച്ച്​ കോൺഗ്രസ്​

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ മൗ​നം തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യെ പ​രി​ഹ​സി​ച്ച്​​ കോ​ൺ​ഗ്ര​സ്. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ ‘മ​ൻ കി ​ബാ​ത്തി’​ലും മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ലും മോ​ദി ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്​​റാം ര​മേ​ശ്​ രം​ഗ​ത്തു​വ​ന്ന​ത്.

ഒ​രു മ​ൻ​കി ബാ​ത്ത്​ കൂ​ടി ക​ഴി​ഞ്ഞു, പ​ക്ഷേ മ​ണി​പ്പൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി മൗ​നി​യാ​ണെ​ന്ന്​ ജ​യ്​​റാം ര​മേ​ശ്​ പ​രി​ഹ​സി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ക​ഴി​വു​ക​ളെ കു​റി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി സ്വ​യം മു​തു​കി​ൽ ത​ട്ടി അ​ഭി​ന​ന്ദി​ച്ചു. എ​ന്നാ​ൽ, സ്വ​യം വ​രു​ത്തി​വെ​ച്ച മ​ണി​പ്പൂ​ർ ദു​ര​ന്ത​ത്തെ കു​റി​ച്ച് മി​ണ്ടാ​ട്ട​മി​ല്ല. സ​മാ​ധാ​ന​ത്തി​നു​ള്ള അ​ഭ്യ​ർ​ഥ​ന അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഇ​ല്ല. ഓ​ഡി​റ്റ് ചെ​യ്യാ​ത്ത പി.​എം-​കെ​യേ​ഴ്സ് ഫ​ണ്ട് ഉ​ണ്ടെ​ങ്കി​ലും മ​ണി​പ്പൂ​രി​നെ പ്ര​ധാ​ന​മ​ന്ത്രി ശ്ര​ദ്ധി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് യ​ഥാ​ർ​ഥ ചോ​ദ്യ​മെ​ന്നും ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു.പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ ആ​ർ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ക​രു​ത്ത് ഇ​ന്ന് ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി മ​ൻ​കി ബാ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurRSSManipur issue
News Summary - RSS calls for peace in Manipur
Next Story