കേരള-ഹരിയാന സംഭവങ്ങൾ: ആർ.എസ്.എസ് സംഘപരിവാർ സംഘടനകളുടെ യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഹരിയാനയിലെ സംഭവ വികാസങ്ങളും ചർച്ച ചെയ്യാൻ ആർ.എസ്.എസ് സംഘപരിവാർ സംഘടനകളുടെ യോഗം വിളിച്ചു. സെപ്റ്റംബർ ഒന്നു മുതൽ മൂന്നു ദിവസത്തെ സംയുക്ത യോഗം ഉത്തർപ്രദേശിലെ മഥുരയിലാണ് നടക്കുക. ആർ.എസ്.എസിന് കീഴിലെ 40 സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, വി.എച്ച്.പി ദേശീയ അധ്യക്ഷൻ പ്രവീൺ തൊഗാഡിയ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇവരെ കൂടാതെ ചില സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷന്മാരും യോഗത്തിന് എത്തുമെന്നും വിവരമുണ്ട്.
സംഘപരിവാർ സംഘടനകൾ രാജ്യത്ത് നടത്തുന്ന പ്രവർത്തനങ്ങളും മൂന്നു ദിവസത്തെ യോഗത്തിൽ വിലയിരുത്തും. ഹരിയാനയിലെ ആൾ ദൈവം ഗുർമീത് റാം റഹീം സിങ്ങിന് ബലാത്സംഗ കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചത് വലിയ തിരിച്ചടിയാണ് ബി.ജെ.പി നൽകിയിട്ടുള്ളത്. ബി.ജെ.പിയുമായി വലിയ അടുപ്പം പുലർത്തുന്ന ആൾ ദൈവമാണ് ഗുർമീത്.
ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം ആർ.എസ്.എസ് സംഘടിപ്പിക്കുന്ന വലിയ യോഗമാണ് മഥുരയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.