ഇന്ത്യക്കാർക്കിടയിൽ വിവേചനം പാടില്ല; ജാതിവ്യവസ്ഥക്കെതിരെ മോഹൻ ഭാഗവത്
text_fieldsഉജ്ജയിൻ: സമൂഹത്തിലെ ഭിന്നത ഇല്ലാതാക്കാനും സാമുഹിക െഎക്യം പരിപോഷിപ്പിക്കാനും ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. ഇന്ത്യക്കാർക്കിടയിൽ സ്വാർഥത പാടില്ല. നമ്മുെടത് അവരുെടത്, ചെറിയവർ, വലിയവർ തുടങ്ങിയ അതിർ വരമ്പുകളുണ്ടാകരുതെന്നും ഭാഗവത് പറഞ്ഞു. ഭാരതമാതാവിെൻറ 16 അടി നീളമുള്ള പ്രതിമ അനാച്ഛാദനം ചെയ്തുെകാണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമിെയ പുജിക്കുേമ്പാൾ സമൂഹത്തെ മുഴുവനും ഉൾക്കൊള്ളാൻ സാധിക്കണം. സ്വാർഥതയും വിവേചനവും അരുത്. സ്നേഹബന്ധമുള്ളിടത്ത് സ്വാർഥതയുണ്ടാകിെല്ലന്നും ഭാഗവത് പറഞ്ഞു. പുനെയിൽ ഭീമ- കൊറെഗാവ് ദലിത് പ്രക്ഷോഭം നടന്ന് രണ്ടു ദിവസത്തിനുള്ളിലാണ് ഭാഗവതിെൻറ അഭിപ്രായപ്രകടനം.
ഇന്ത്യ ഒരു തുണ്ട് ഭൂമി മാത്രമല്ല. അങ്ങനെ കരുതുന്നവർ നമ്മുെട സഹോദരങ്ങളല്ല, ഇന്ത്യയുടെ സന്തതികളുമല്ല. എല്ലാവരെയും തുല്യരായിക്കണ്ട് വിവേചനത്തെ നാം സ്വയം നശിപ്പിക്കണം. ഡി.എം.കെ സ്ഥാപക നേതാവ് സി.എൻ അണ്ണാദുരൈ തമിഴ്നാടിെന സ്വതന്ത്ര രാജ്യമായി കരുതിയിരുന്ന വ്യക്തിയായിരുന്നു. ഇന്ത്യക്കൊപ്പം നിൽക്കേണ്ടതിെല്ലന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. എന്നാൽ 1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ആരാണ് ഇത് അണ്ണാദുരൈെയ പഠിപ്പിച്ചത്? എല്ലാ പൗരൻമാരിലും രാജ്യസ്നേഹത്തിെൻറ വിത്ത് വിതച്ചത് ഇന്ത്യൻ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.
വിഭജനത്തിനു മുമ്പുള്ള ഭാരതമാതാവിെൻറ രൂപമാണ് നാം ആരാധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ വിശ്വസിക്കുന്നത് വസുദൈവ കുടുംബകം എന്ന ആശയത്തിലാണ്. ലോകം മുഴുവൻ ഒരു കുടംബമാണ് എന്നതാണ് വിശ്വസം. നമ്മിലും എല്ലായിടത്തും നാം ദൈവത്തെ കാണുന്നു. ഇന്ത്യൻ വിശ്വാസം ഇൗ ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.