അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കറെ തള്ളി ആർ.എസ്.എസ് തലവൻ
text_fieldsന്യൂഡൽഹി: അയോധ്യ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കിന്‍റെ നീക്കത്തെ തള്ളി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനുള്ള ചില ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. ജനാധിപത്യ രാജ്യമായതിനാൽ ആർക്ക് വേണമെങ്കിലും വിഷയത്തിൽ ഇടപെടാൻ സാധിക്കുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
അയോധ്യയിലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം മാത്രമേ നിർമിക്കൂവെന്ന് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകൾ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിർമിക്കില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
അതേസമയം, മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തി. ഭാഗവതിന്റേത് സുപ്രീംകോടതിക്കെതിരെയുള്ള വെല്ലുവിളിയാണ്. ആർ.എസ്.എസ് തലവനെതിരെ നടപടിയെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.