മോഹൻ ഭഗവത് അതിർത്തിയിൽ സൈന്യത്തെ നയിക്കണം- അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് അതിർത്തിലെത്തി സൈന്യത്തെ നയിക്കണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇന്ത്യ- പാക് അതിർത്തിയിൽ സൈന്യം മൂന്നു മാസം കൊണ്ടു ചെയ്യുന്നത് ആർ.എസ്.എസ് മൂന്നു ദിവസം കൊണ്ട് ചെയ്യുമെന്ന് ഭഗവത് കരുതുന്നുണ്ടെങ്കിൽ അദ്ദേഹം അതിർത്തിയിലും നിയന്ത്രണരേഖയിലുമെത്തി സൈന്യത്തെ നയിക്കണം. എങ്ങനെയാണ് ആർ.എസ്.എസുകാരെയും ഇന്ത്യൻ സൈന്യത്തെതയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയുന്നതെന്നും ഉവൈസി ചോദിച്ചു.
എങ്ങനെയാണ് ഒരു സാംസ്കാരിക സംഘടനക്ക് അവരുടെ പ്രവർത്തകരെ സൈന്യത്തിനു സമാനമായി പരിശീലിപ്പിക്കാൺ കഴിയുന്നത്. ആർ.എസ്.എസ് പ്രവർത്തകരെ എന്നല്ല, ഏതു സംഘടനാ പ്രവർത്തകരെയും ഇന്ത്യൻ സൈന്യവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഭഗവതിെൻറ പ്രസ്താവന ആഴത്തിൽ പരിശോധിക്കേണ്ടതാണെന്നും ഉവൈസി പറഞ്ഞു.
അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ഉവൈസി കൂട്ടിച്ചേർത്തു. കശ്മീരിൽ മുസ്ലിംകൾ മരിച്ചു വീഴുേമ്പാഴും ചാനലുകളിലെ ഒമ്പതു മണി ചർച്ചകളിൽ മാത്രം സജീവമായ ദേശീയവാദികൾ, മുസ്ലിംകളുടെ ദേശസ്നേഹം ചോദ്യം ചെയ്യുകയാണെന്നും അസദുദ്ദീൻ ഉവൈസി തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.