ആദിവാസികളുടെ ക്രിസ്ത്യൻ മതമാറ്റത്തെ വിമർശിച്ച് ആർ.എസ്.എസ്
text_fieldsഅഹമദാബാദ്: ആദിവാസികളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റുന്നതിനെ വിമർശിച്ച് ആർ.എസ്.എസ്. ശനിയാഴ്ച ഗുജറാത്തിൽ നടന്ന പരിപാടിയിലാണ് ക്രിസ്ത്യൻ സംഘടനകളെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രംഗത്തെത്തിയത്. വിരാടിൽ നടന്ന ഹിന്ദു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിെൻ പരാമർശം. ആദിവാസികൾ കൂടുതൽ ഉണ്ടായിരുന്ന ഗുജറാത്തിലെ വൻസാദ താലൂക്കിൽ ഇപ്പോൾ 30 ശതമാനം ജനങ്ങളും ക്രിസ്ത്യൻ മതവിഭാഗത്തിൽ പെടുന്നവരാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
പോപ്പ് അഭിമാനപൂർവം പറയുന്നത് കഴിഞ്ഞ 1000 വർഷങ്ങൾക്കുള്ളിൽ യൂറോപ്പ്, ആസ്ട്രലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റി എന്നാണ്. അവരുടെ അടുത്ത ലക്ഷ്യം എഷ്യയാണെന്നും ഭാഗവത് പറഞ്ഞു. ചൈന മതേതര രാജ്യമാണെന്ന് പറയുന്നു. ചൈന ഇത്തരത്തിലുള്ള മതംമാറ്റത്തെ അംഗീകരിക്കുമോ അദ്ദേഹം ചോദിച്ചു. എഷ്യയിലെ മുസ്ലിം രാജ്യങ്ങളിലെ ജനങ്ങൾ ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ ഒരിക്കലുമില്ല. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ വിവിധ സംഘടനകൾ ശ്രമിക്കുന്നതെന്നും ഭാഗവത് കൂട്ടിച്ചേർത്തു. രാജ്യത്ത് ക്രിസ്ത്യൻ മതത്തിന് ശക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് അവർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളോട് സ്വയം തിരിച്ചറിയാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇത് നമ്മുടെ രാജ്യമാണ് ഭാരത് മാതയാണ് നമ്മുടെ അമ്മ. ജാതിയിലും, ഭാഷയിലും, ദേശത്തിലും വ്യത്യാസമുണ്ടെങ്കിലും നാമെല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.