മതപരിവർത്തനം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ്
text_fieldsബംഗളൂരു: മതപരിവർത്തനം അവസാനിപ്പിക്കണമെന്നും മതം മാറിയവർ പൊതുയിടത്തിൽ പ്രഖ്യാപിക്കണമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഹുബ്ബള്ളിയിൽ സമാപിച്ച ആർ.എസ്.എസിെൻറ ത്രിദിന അഖില ഭാരതീയ കാര്യകാരി മണ്ഡലിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതുതരം മതപരിവർത്തന നിരോധന നിയമത്തെയും ആർ.എസ്.എസ് സ്വാഗതം ചെയ്യും. മതം മാറുന്നവർ അക്കാര്യം രഹസ്യമാക്കിവെച്ച് ഇരട്ട ആനുകൂല്യം കൈപ്പറ്റുകയാണ്. അതിനാൽ, മതപരിവർത്തനം അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങൾ മതപരിവർത്തന നിരോധന നിയമത്തെ എതിർക്കുന്നതിെൻറ കാരണം പരസ്യമായ രഹസ്യമാണ്. ഏതെങ്കിലും രീതിയിൽ പ്രത്യേക മതവിഭാഗത്തിലുള്ളവരുടെ എണ്ണം വർധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
രാജ്യത്ത് പത്തിലധികം സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന ബിൽ പാസാക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ പ്രമേയം പാസാക്കിയിരുന്നു. അരുണാചലിലും കോൺഗ്രസ് സർക്കാറാണ് മതപരിവർത്തന നിരോധന ബിൽ പാസാക്കിയത്. മതം മാറാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ, ഇപ്പോൾ അത്തരം മതംമാറ്റമല്ല നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.