ആ പണി ആർ.എസ്.എസിനെ ഏൽപിച്ചിട്ടില്ല; പൊലീസിെൻറ ജോലി തങ്ങൾക്കറിയാം -തെലങ്കാന പൊലീസ്
text_fieldsഹൈദരാബാദ്: ചെക്പോസ്റ്റിൽ കുറുവടിയും പിടിച്ച് വാഹനങ്ങൾ പരിശോധിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ ചിത് രം വിവാദമായതോടെ വിശദീകരണവുമായി തെലങ്കാന പൊലീസ്. ആർ.എസ്.എസിനെ ആ പണി ആരും ഏൽപിച്ചിട്ടില്ലെന്നും തങ്ങളുടെ ജോലി നിർവഹിക്കാൻ പൊലീസിന് അറിയാമെന്നും തെലങ്കാന രചക്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് പറഞ്ഞു.
ആർ.എസ്. എസ് യൂനിഫോമണിഞ്ഞ ഒരുസംഘം ലാത്തി പിടിച്ച് കാറുകൾ പരിശോധിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്ര ചരിച്ചിരുന്നു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോയിൻറിൽ പ്രവർത്തകർ പൊലീസിനെ സഹായിക്കുന്നു എന്ന പേരിൽ ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ് എന്ന ട്വിറ്റർ ഹാൻഡിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഏപ്രിൽ 9 നായിരുന്നു ഇത്. പൊലീസിെൻറ പണി പുറംകരാർ കൊടുക്കാൻ തുടങ്ങിയോ എന്നും ആർ.എസ്.എസിനെ ആരാണ് ഇതിന് അധികാരപ്പെടുത്തിയതെന്നും ചോദ്യമുയർത്തിയാണ് സമൂഹമാധ്യമങ്ങൾ ഇതിനെ നേരിട്ടത്.
സംഭവം നടന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിനെന്നപേരിൽ എത്തിയ ഇവരെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് അപ്പോൾതന്നെ തിരിച്ചയച്ചതായും ഇദ്ദേഹം പറയുന്നു. ഞങ്ങളുടെ കടമ ഞങ്ങൾ നിർവഹിക്കാമെന്നും നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മതിയെന്നും പൊലീസുകാർ അവരോട് മാന്യമായി പറഞ്ഞു. “പോലീസിന്റെ ജോലി ഞങ്ങൾക്ക് ചെയ്യാൻ കഴിയും. അവർക്ക് ഒരു അനുമതിയും നൽകിയിട്ടില്ല” -കമ്മീഷണർ പറഞ്ഞു.
എന്നാൽ, സന്നദ്ധപ്രവർത്തനത്തിനായി പ്രാദേശിക പൊലീസുമായി പ്രവർത്തകർ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ചിലർ എതിർപ്പ് ഉന്നയിച്ചതിനാൽ പൊലീസ് സമ്മർദ്ദത്തിലാണെന്നും തെലങ്കാന ആർ.എസ്.എസ് പ്രാന്ത് പ്രചാർ പ്രമുഖ് ആയുഷ് നാദിംപള്ളി പറഞ്ഞു. സംസ്ഥാനത്തെ 369 സ്ഥലങ്ങളിലായി 257 കുടുംബങ്ങളെ 2678 ആർ.എസ്.എസ് സ്വയംസേവകർ സഹായിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലാ ചെക് പോയിൻറിൽ വാഹനങ്ങൾ പരിശോധിക്കുന്ന ആർ.എസ്.എസ് പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.