ആർ.എസ്.എസ് നേതൃയോഗം ബംഗളൂരുവിൽ
text_fieldsന്യൂഡൽഹി: മോദി സർക്കാറിന്‍റെ നയനിലപാടുകൾ രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആർ.എസ്.എസിന്‍റെ അഖിൽ ഭാരതീയ പ്രതിനിധി സഭ (എ.ബി.പി.എസ്) മാർച്ച് 19, 20 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. രാജ്യത്തെ 40 പ്രാന്തുകളിലെ (ഘടകം) 1500 ഓളം നേതാക്കൾ പങ്കെടുക്കുമെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
എ.ബി.പി.എസ് പ്രമേയമായി അവതരിപ്പിച്ച നിരവധി വിഷയങ്ങളാണ് പിന്നീട് മോദി സർക്കാർ നടപ്പാക്കിയത്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കൽ, അയോദ്ധ്യയിലെ രാമക്ഷേത്രം നിർമാണം തുടങ്ങിയവ ഉദാഹരണം.
കോവിഡ് സാഹചര്യത്തിൽ 500 ഓളം പേർ മാത്രമേ നേരിട്ട് പങ്കെടുക്കുകയുള്ളൂവെന്നും ബാക്കിയുള്ളവർ അതത് പ്രാന്തുകളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുക്കുകയെന്നും ആർ.എസ്.എസ് വൃത്തങ്ങൾ അറിയിച്ചു. ആർ.എസ്.എസിലെയും പോഷക സംഘടനകളിലെയും മുതിർന്ന നേതാക്കൾ അടങ്ങുന്നതാണ് പ്രതിനിധി സഭ. പുതിയ സർകാര്യവാഹിനെ തെരഞ്ഞെടുക്കുന്നതും പ്രവർത്തന രൂപരേഖ തയാറാക്കുന്നതും ഈ യോഗത്തിൽ വെച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.