െഎ.സി.എസ്.എസ്.ആർ തലപ്പത്ത് സംഘ്പരിവാർ അനുകൂലികൾ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിപ്രക്ഷോഭ കാലത്ത് ദലിതുകളെയും മുസ്ലിംകളെയും ‘ദേശദ്രോഹികളെ’ന്ന് വിളിച്ച പ്രഫസർ അമിതാസിങ് അടക്കമുള്ള സംഘ്പരിവാർ അനുകൂലികളെ ഇന്ത്യൻ കൗൺസിൽ ഒാഫ് സോഷ്യൽ സയൻസ് റിസർച് (െഎ.സി.എസ്.എസ്.ആർ) അംഗങ്ങളാക്കി. ജെ.എൻ.യു പ്രഫസറായ അമിതാസിങ്ങിനെ കൂടാതെ ആർ.എസ്.എസ് അനുകൂല ബുദ്ധിജീവികളുടെ സംഘടനയായ ഇന്ത്യ േപാളിസി ഫൗണ്ടേഷൻ ഡയറക്ടറും ഡൽഹി സർവകലാശാല പ്രഫസറുമായ രാകേഷ് സിൻഹ, ബിഹാർ സർവകലാശാല വൈസ് ചാൻസലർ എച്ച്.സി.എസ് റാേതാർ എന്നിവരടക്കം 13പേരെയാണ് ചെയർമാൻ ബ്രിജ് ബിഹാരി കുമാർ നിയമിച്ചത്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ജെ.എൻ.യു സെൻറർ ഫോർ ലോ ആൻഡ് ഗവേണൻസ് മേധാവിയായ അമിതാസിങ് ദലിതുകളെയും മുസ്ലിംകളെയും ദേശദ്രോഹികളായി മുദ്രകുത്തിയത്. പിന്നീട് അത് നിഷേധിെച്ചങ്കിലും ദേശീയ പട്ടികജാതി കമീഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകി.
പുണെ സർവകലാശാലയിലെ പ്രഫസർ ശാന്തിശ്രീ പണ്ഡിറ്റ്, പ്രഫ. കെ. കനകസഭാപതി, പ്രഫ. സഞ്ജയ് സത്യാർഥി, ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ പഞ്ചാനൻ മൊഹന്തി, ദലിത് വിഭാഗത്തിൽ നിന്നുള്ള കെ.എസ്. െഖാബ്രഗെഡ, ടി.എസ്. നായിഡു, പി.വി. കൃഷ്ണ ഭട്ട്, എച്ച്.എസ്. ബേഡി തുടങ്ങിയവരും നിയമിതരായവരിൽപെടുന്നു. പട്ടിക മാനവവിഭവശേഷി മന്ത്രാലയം അംഗീകരിച്ചു. 1969 ൽ സ്ഥാപിതമായ െഎ.സി.എസ്.എസ്.ആർ പുനഃസംഘടിപ്പിക്കുകയായിരുന്നു ബി.ജെ.പി സർക്കാർ. മേയ് രണ്ടിന് പുതിയ ചെയർമാനായി ബ്രിജ് ബിഹാരി കുമാറിനെ നിയമിച്ചു. നരേന്ദ്ര മോദിയാണ് ഏറ്റവും നല്ല പ്രധാനമന്ത്രി, ഇന്നത്തെ നിലയിലുള്ള ജാതി വ്യവസ്ഥ അറബ്, മുഗൾ, തുർക്കി കൈേയറ്റങ്ങളെതുടർന്നാണ് ഉണ്ടായത്, മാർക്സിസ്റ്റുകളുടെ മേധാവിത്വമാണ് ഇന്ത്യയുടെ ബുദ്ധിപരമായ അധഃപതനത്തിന് കാരണം, ജെ.എൻ.യു വിദ്യാർഥിസമരെത്ത പ്രതിപക്ഷം പിന്തുണച്ചത് ദേശവികാരത്തെ വ്രണപ്പെടുത്തി തുടങ്ങിയ അദ്ദേഹത്തിെൻറ അഭിപ്രായങ്ങൾ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.