ആർ.എസ്.എസ് സൈദ്ധാന്തികൻ എം.ജി. വൈദ്യ അന്തരിച്ചു
text_fieldsനാഗ്പുർ: മുതിർന്ന ആർ.എസ്.എസ് സൈദ്ധാന്തികനും പ്രഥമ വക്താവുമായിരുന്ന എം.ജി. വൈദ്യ (മാധവ് ഗോവിന്ദ് വൈദ്യ-97) അന്തരിച്ചു. കോവിഡ് മുക്തനായ വൈദ്യയുടെ ആരോഗ്യനില മോശമാവുകയും ശനിയാഴ്ച വൈകീട്ട് നാഗ്പുർ സ്പന്ദൻ ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ നാഗ്പുരിലെ അംബസാരി ഘട്ടിൽ സംസ്കാരം നടക്കും.
1943ൽ ആർ.എസ്.എസിൽ ചേർന്ന വൈദ്യ, ഡോ. ഹെഡ്ഗേവാർ മുതൽ മോഹൻ ഭാഗവത് വരെയുള്ള മേധാവികൾക്കു കീഴിൽ പ്രവർത്തിച്ചു. ഹിസ്ലോപ്പ് കോളജ് അധ്യാപകനും സംസ്കൃത പണ്ഡിതനുമായിരുന്നു. മറാത്തി പ്രസിദ്ധീകരണമായ തരുൺ ഭാരതിന്റെ പത്രാധിപരായും സംഘടനയുടെ അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ് ആയും പ്രവർത്തിച്ചു.
പിന്നാക്ക വിഭാഗ സംവരണത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന ഇദ്ദേഹം മഹാരാഷ്ട്രയെ നാലായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് വിവാദത്തിന് വഴിവെച്ചിരുന്നു. മഹാരാഷ്ട്ര നിയമനിർമാണ കൗൺസിലിലേക്കും നാഗ്പുർ സർവകലാശാല സെനറ്റിലേക്കും അംഗമായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഭാര്യ: സുനന്ദ. ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ഡോ. മൻമോഹൻ വൈദ്യ ഉൾപ്പെടെ എട്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.