ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആർ.എസ്.എസ് നേതാവിെൻറ ആഹ്വാനം
text_fields
ഗാങ്േടാക്: ഇന്ത്യയുടെ അതിർത്തിയിൽ പിടിമുറുക്കാനുള്ള ചൈനയുടെ അജണ്ടക്കെതിരെ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്രികരിച്ച് പ്രതികരിക്കണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ.
സിക്കിമിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിനിടെയാണ് ഇന്ദ്രേഷ് കുമാർ ബഹിഷ്കരണാഹ്വാനം നടത്തിയത്. ‘‘സൈനികമായി ഇന്ത്യക്ക് ചൈനയെ അതിജയിക്കാനാവില്ല. അവരെ തകർക്കണമെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് സാമ്പത്തിക ഘടന തകർക്കാൻ ഇന്ത്യക്കാർക്കാവണം. അവർ പറയുന്ന കാര്യങ്ങൾ ഒരിക്കലും വിശ്വസിക്കരുത്.
ചൈനയോട് അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുടെയും ഭാഗങ്ങൾ കൈയടക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്’’-ഇന്ദ്രേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.