മംഗളൂരുവിലെ ഉള്ളാൾ പാകിസ്താനായെന്ന് ആർ.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകർ
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാൾ ടൗൺ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആർ.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകർ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തിൽ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകർ ഭട്ട് വിദ്വേഷ പ്രസ്താവന നടത്തിയത്.
ന്യൂനപക്ഷ ജനസംഖ്യ വർധിക്കുകയാണെന്നും ഹിന്ദുക്കളും അവരുടെ ജനസംഖ്യ വർധിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 'ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. കിന്യയിലും ഹിന്ദുക്കൾ കുറഞ്ഞു. എനിക്ക് ഉള്ളാളിനെക്കുറിച്ച് ഒന്നും പറയാനില്ല. ഇങ്ങനെ പോയാൽ ആരാണ് നമ്മുടെ ക്ഷേത്രങ്ങളും പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുക? എന്തുകൊണ്ടാണ് പാകിസ്താനുണ്ടായത്? നമ്മുടെ ജനസംഖ്യ കുറഞ്ഞു, അവരുേടത് വർധിച്ചു.
അങ്ങനെയാണ് പാകിസ്താനും ബംഗ്ലാദേശും ഉണ്ടായത്. നിങ്ങൾക്ക് മംഗളൂരുവിലെ ഉള്ളാൾ ടൗണിൽ പോയാൽ പാകിസ്താനാണെന്ന് തോന്നില്ലേ? വീടിെൻറ അടുത്ത് തന്നെ ഒരു പാകിസ്താൻ (ഉള്ളാൾ) സൃഷ്ടിച്ചിരിക്കുകയാണ്' എന്നായിരുന്നു കല്ലടക്ക പ്രഭാകറിെൻറ വിവാദ പ്രസ്താവന.
മംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഉള്ളാൾ. അതേസമയം, കല്ലടക്ക പ്രഭാകരെൻറ പാകിസ്താൻ പ്രണയം പുതിയ കാര്യമല്ലെന്നും ഇന്ത്യയുെട ചരിത്രത്തേക്കാൾ പാകിസ്താെൻറ ചരിത്രമാണ് അദ്ദേഹം വായിക്കുന്നതെന്നും ഉള്ളാൾ മേഖലയിൽനിന്നുള്ള മംഗളൂരു എം.എൽ.എ യു.ടി. ഖാദർ പറഞ്ഞു.
സമൂഹത്തിൽ വിഷം ചീറ്റാൻ അവർ ഉപയോഗിക്കുന്ന കാര്യമാണ് പാകിസ്താൻ. ഉള്ളാളിെൻറ ഒരോ കോണിലും ഇന്ത്യയെ ആണ് താൻ കാണുന്നതെന്നും യു.ടി. ഖാദർ പറഞ്ഞു. കാസർകോട് ജില്ലയോട് േചർന്ന അതിർത്തി പ്രദേശമായ ഉള്ളാളിൽ നിരവധി മലയാളികളും കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.