കർഷകരെ സഹായിക്കാൻ കൃഷിമന്ത്രി ശ്രമിക്കുന്നു; വിമർശനവുമായി ആർ.എസ്.എസ് നേതാവ്
text_fieldsഭോപ്പാൽ: കർഷകസമരവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ വിമർശനവുമായി ആർ.എസ്.എസ് നേതാവ് രഘുനന്ദൻ ശർമ്മ. തോമറിന് അധികാരത്തിന്‍റെ ധാർഷ്ട്യമാണെന്ന് രാജ്യസഭ മുൻ എം.പി കൂടിയായ ശർമ്മ പറഞ്ഞു. കർഷകരെ സഹായിക്കാൻ തോമർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ശർമ്മയുടെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
നരേന്ദ്ര സിങ് തോമർ നിങ്ങൾ ഒരു സർക്കാറിന്‍റെ ഭാഗമാണ്. കർഷകെര സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. പക്ഷേ ചില ആളുകൾ സഹായം അർഹിക്കുന്നില്ല. നഗ്നരായിരിക്കാൻ ചിലർ ആഗ്രഹിക്കുകയാണെങ്കിൽ അവരെ നിർബന്ധിച്ച് വസ്ത്രം ധരിപ്പിക്കാനാവില്ലെന്ന് ശർമ്മ പറഞ്ഞു.
അധികാരത്തിന്‍റെ ധാർഷ്ട്യം നിങ്ങളെ ബാധിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ജനവിധിയിൽ നിങ്ങൾ പരാജയപ്പെടുന്നത്. കോൺഗ്രസിന്‍റെ എല്ലാ ചീഞ്ഞ നയങ്ങളും ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നത്. ദേശീയതെയ ശക്തിപ്പെടുത്തുകയാണ് നിങ്ങളുടെ കർത്തവ്യമെന്നും ശർമ്മ നരേന്ദ്ര സിങ് തോമറിനെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.