ക്രിസ്ത്യൻ പുരോഹിതൻമാരുടെ ലൈംഗിക പീഡനം പ്രത്യേകമായി അന്വേഷിക്കണമെന്ന് ആർ.എസ്.എസ് വാരിക
text_fieldsന്യൂഡൽഹി: ക്രിസ്ത്യൻ പുരോഹിതൻമാരുടെ ലൈംഗിക പീഡനങ്ങൾ ഇന്ത്യയിലും പ്രത്യേകമായി അന്വേഷിക്കണമെന്ന് ആർ.എസ്.എസ് വാരികയായ പാഞ്ചജന്യ. വാരികയുടെ പുതിയ ലക്കം കവർ സ്റ്റോറിയിലൂടെയാണ്ലോകമെമ്പാടും ഇത്തരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലും പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
1950 മുതൽ ഫ്രാൻസിലെ കത്തോലിക ചർച്ചുകളിലെ പുരോഹിതരും മറ്റും പീഡനത്തിനിരയാക്കിയത് മൂന്ന് ലക്ഷത്തിലേറെ കുട്ടികളെയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 10നും 13നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണെന്നും ഇരകൾക്കുനേരെ കത്തോലിക്ക സഭ നിന്ദ്യമായ സമീപനമാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു അന്വേഷണ റിപ്പോർട്ടിനെ കുറിച്ചറിഞ്ഞ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഞ്ചജന്യ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടത്.
ഇത്തരം കേസുകൾ ഇന്ത്യയിലും ധാരാളമായി നടക്കുന്നുണ്ടെന്ന് പാഞ്ചജന്യ ആരോപിച്ചു. ജാർഖണ്ഡ്, കേരള, എന്നിവിടങ്ങളിൽ സമാനമായ ഒരുപാട് സംഭവങ്ങളുണ്ടായതായും പറയുന്നു. കേരളത്തിൽ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി താഴ്ന്നുവെന്നും അതിനാൽ തന്നെ ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പാവപ്പെട്ട പെൺകുട്ടികളെ വഞ്ചിച്ചും നിർബന്ധിച്ചും സഭ സ്വന്തമാക്കുകയാണെന്നും പാഞ്ചജന്യ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.