ജയ് ഷാക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണം മതിയെന്ന് ആർ.എസ്.എസ്
text_fieldsന്യൂഡൽഡി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് ഷാക്കെതിരെയുള്ള ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി ആർ.എസ്.എസ്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ മാത്രം അന്വേഷിച്ചാൽ മതിയെന്ന് ആർ.എസ്.എസ് ജോയന്‍റ് സെക്രട്ടറി ദത്തത്രേയ ഹൊസബലേ.
ആർക്കെതിരയെും അഴിമതി ആരോപണം വരുമ്പോൾ അത് അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ അതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ ഇത് തെളിയിക്കണമെന്നും ദത്തത്രേയ വ്യക്തമാക്കി.
ജയ് ഷാക്കെതിരെ ‘ദി വയർ’ എന്ന ഒാൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ജയ് ഷായുടെ കമ്പനി കൊള്ളലാഭം ഉണ്ടാക്കിയതുസംബന്ധിച്ചാണ് വാർത്ത. 2014-‘15 ൽ 50,000 രൂപയിൽ നിന്ന് കമ്പനിയുടെ വിറ്റുവരവ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം (2015-16) 16,000 മടങ്ങ് വർധിച്ച് 80.5 കോടിയിലേക്ക് കുതിച്ചുയർന്നുവെന്നാണ് ആരോപണം. ഇതിനെ തുടർന്ന് വയറിനെതിരെ ജയ് ഷാ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
വിഷയത്തിൽ ബി.ജെ.പി നേതാക്കളും മന്ത്രിമാരും ജയ് ഷായെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.