ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സർവനാശ സമിതിയെന്നാണ്- ബൃന്ദ കാരാട്ട്
text_fieldsന്യൂഡൽഹി: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവും ഈ രാജ്യത്തുണ്ടെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സർവനാശ സമിതിയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് സ്വയം നിശ്ചയിച്ച തത്വം ലംഘിക്കുകയാണെന്നും ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ മൂല്യങ്ങളും തത്വങ്ങളും ആർ.എസ്.എസിൽ നിന്നുള്ളവർ ആക്രമിക്കുകയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു.
എല്ലാ ദിവസവും സംഘപരിവാർ നേതാക്കൾ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നു. അവർ എല്ലാ ദിവസവും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ആർ.എസ്.എസ് മൂല്യങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ മോഹൻ ഭാഗവതും സംഘടനയിലെ മറ്റുള്ളവരും മറ്റ് മതങ്ങളിൽപ്പെട്ടവരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പറയണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഹിന്ദുമതം എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്നത് പോലെയൊരു യുദ്ധം ഇന്ത്യയിൽ നടന്നിട്ടില്ലെന്നും ആർ.എസ്.എസ് മോധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.