പൗരന്മാരെ ദേശദ്രോഹികളാക്കിയ സംഘടനക്ക് ആർ.എസ്.എസ് മാധ്യമ പുരസ്കാരം
text_fieldsന്യൂഡൽഹി: പൗരന്മാരെ രാജ്യദ്രോഹികളായി മുദ്രകുത്തിയ സമൂഹമാധ്യമ സംഘത്തിന് ആർ.എസ്.എസിെൻറ മാധ്യമ പുരസ്കാരം. ‘ക്ലീൻ ദ നേഷൻ’ (സി.ടി.എൻ) എന്ന ഓൺലൈൻ കൂട്ടായ്മയെയാണ് ആർ.എസ്.എസിനു കീഴിലെ ഇന്ദ്രപ്രസ്ഥ വിശ്വസംവാദ് കേന്ദ്ര (ഐ.വി.എസ്.കെ) ‘സമൂഹമാധ്യമ പത്രകാരിത നാരദ് പുരസ്കാരം’ നൽകി ആദരിച്ചത്. തങ്ങൾ ദേശദ്രോഹികളെന്ന് ചൂണ്ടിക്കാണിച്ചവർ അറസ്റ്റിലായിട്ടുണ്ടെന്നും ചിലർക്ക് സസ്പെൻഷൻ കിട്ടിയിട്ടുണ്ടെന്നും ഒരാളുടെ ജോലിതന്നെ േപായിട്ടുണ്ടെന്നുമാണ് സി.ടി.എന്നിെൻറ അവകാശവാദം. ഇതിെൻറ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘടനയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐ.വി.എസ്.കെ സെക്രട്ടറി വാഗിഷ് ഇസാർ പറഞ്ഞു.
ഗുവാഹതി കോളജിലെ അസിസ്റ്റൻറ് പ്രഫസറെ സസ്പെൻഡ് ചെയ്തതായി പറയുന്ന കത്ത്, രാജസ്ഥാൻ സർവകലാശാല നാല് കശ്മീരി വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തതിെൻറ കത്ത്, ജയ്പുരിലുണ്ടായ അറസ്റ്റിന് ആധാരമായ ട്വിറ്റർ കുറിപ്പ്, ഗ്രേറ്റർ നോയ്ഡ എൻജിനീയറിങ് കോളജിൽനിന്ന് കശ്മീരി വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതിെൻറ കത്ത്, ബിഹാറിലെ കതിഹാറിൽ കശ്മീരി വിദ്യാർഥിയുടെ അറസ്റ്റിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയവയാണ് അവാർഡ് കിട്ടിയ സംഘടന തെളിവായി അവകാശപ്പെട്ടത്.
എന്നാൽ, ഇതേപ്പറ്റി അന്വേഷിച്ച ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം സംഘടനയുടെ അവകാശവാദം പൂർണമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സംഘടന ദേശദ്രോഹികളായി മുദ്രകുത്തിയവർക്കെതിരെ ക്രിമിനൽ കേസുകൾ ഇല്ലാത്തതിനാൽ അവർക്കെതിരായ നടപടികൾ മിക്കതും പിൻവലിച്ചതായാണ് അതത് അധികാരികളിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ വ്യക്തമാക്കുന്നു.
ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ ആർ.എസ്.എസ് ജോയൻറ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് മാധ്യമപുരസ്കാരം സമ്മാനിച്ചത്. പുൽവാമ ഭീകരാക്രമണമുണ്ടായതിെൻറ പിറ്റേദിവസം ഒമ്പതുപേർ ചേർന്ന് രൂപവത്കരിച്ച ഫേസ്ബുക്ക് ഗ്രൂപ്പാണ് സി.ടി.എൻ. സൈന്യത്തെ ആരെങ്കിലും പരിഹസിച്ചാൽ അവർക്കെതിരെ പ്രചാരണം നടത്തി അതത് സ്ഥാപനങ്ങളെക്കൊണ്ട് നടപടി എടുപ്പിക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി. ഇതുവരെ ‘ഇന്ത്യ വിരുദ്ധരായ’ 45 പേർക്കെതിരെ നടപടി എടുപ്പിച്ചിട്ടുണ്ടെന്നാണ് സി.ടി.എന്നിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.