നാഗ്പുർ സർവകലാശാല സിലബസിൽ ആർ.എസ്.എസും
text_fieldsമുംബൈ: നാഗ്പുരിലെ രാഷ്ട്രസന്ത് തുകഡോജി മഹാരാജ് സർവകലാശാലയിലെ ബിരുദ വിദ്യാ ർഥികൾ ഇനി ആർ.എസ്.എസിനെയും രാഷ്ട്ര നിർമിതിയിലെ അവരുടെ പങ്കിനെയും കുറിച്ച് പഠി ക്കണം. ബി.എ രണ്ടാം വർഷ ചരിത്ര സിലബസിലാണ് ഇവ ഉൾപ്പെടുത്തിയത്. സിലബസിലെ ആദ്യഭാഗം ക ോൺഗ്രസിനെയും നെഹ്റുവിെൻറ വളർച്ചയെയും കുറിച്ചും രണ്ടാം ഭാഗം നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ചും പഠിപ്പിക്കുമ്പോൾ മൂന്നാം ഭാഗത്തിലാണ് ആർ.എസ്.എസിനെ ഉൾപ്പെടുത്തിയത്.
ചരിത്രത്തിെൻറ പുതിയ ഗതിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സർവകലാശാല ബോർഡ് അഗം സതീഷ് ചാഫ്ലെ പറയുന്നത്. ചരിത്രത്തിൽ പുത്തൻ മാർക്സിസവും പുത്തൻ ആധുനികതയും ഇടംപിടിച്ചത് പോലെ ആർ.എസ്.എസ് ചരിത്രത്തിനും ഇടം നൽകുകയാണ്. ചരിത്രം മാറ്റി എഴുതുന്നതുവഴി പുതിയ യാഥാർഥ്യങ്ങൾ സമൂഹത്തിന് മുമ്പാകെ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിനെയും ദേശ നിർമിതിയിലെ അവരുടെ പങ്കിനെയും കുറിച്ച് സർവകലാശാലക്ക് എവിടെ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്ന് പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ബ്രിട്ടീഷുകാരുമായി കൈകോർത്ത് സ്വാതന്ത്ര സമരത്തിന് തുരങ്കംവെക്കാൻ ശ്രമിച്ചവരാണ് ആർ.എസ്.എസെന്നും ത്രിവർണ പതാകയെയും ഭരണഘടനയെയും തള്ളി മനുസ്മൃതിക്കായി വാദിച്ചവരാണെന്നും കോൺഗ്രസ് വക്താവ് സചിൻ സാവന്ത് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.