വരാനിരിക്കുന്നത് തൂക്കു പാർലമെൻറ്; പ്രവചനവുമായി ആർ.എസ്.എസ് മുഖപത്രം
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിെൻറ വെളിച്ചത്തിൽ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിെൻറ സാധ്യത മങ്ങുന്നുവെന്ന സൂചനയുമായി ആർ. എസ്.എസ് മുഖപത്രം ഒാർഗനൈസർ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു തൂക്കു പാർലമെൻറിനുള്ള സാധ്യത കാണുന്നുവെന്നും ഇത് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതക്ക് വഴിവെക്കുമെന്നും ഒാർഗനൈസറിെൻറ ഡിസംബർ ലക്കം ലേഖനത്തിൽ പറയുന്നു. ദേശസുരക്ഷ പരിഗണിക്കുേമ്പാൾ ഇൗ സാഹചര്യം രാജ്യത്തിന് മോശമാണെന്നും പറയുന്നു. കൂടാതെ, അടുത്ത ആറുമാസം ഭരണരംഗം നിശ്ചലമായിരിക്കുമെന്നും ഇത് ഒഴിവാക്കാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തിൽ 2019ലെ വലിയ പോരാട്ടം എല്ലാ പാർട്ടികൾക്കും ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.
വിവിധ വിഷയങ്ങൾ സജീവമായി ഉന്നയിച്ചുെകാണ്ട് മോദി സർക്കാറിനെ കൂടുതൽ വിഷമത്തിലാക്കാൻ രാഹുൽ ഗാന്ധി ഇൗ സന്ദർഭം ഉപയോഗിക്കും. അതുവഴി വോട്ടർമാരുടെ വിശ്വാസം നേടാനും ശ്രമിക്കും. പ്രതിപക്ഷത്തിെൻറ മുനയൊടിക്കാൻ അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനം എന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നേക്കും.
അതും കടന്ന്, രാജ്യസഭയിൽ ഉടക്കിനിൽക്കുമെങ്കിലും ലോക്സഭയിൽ രാമക്ഷേത്ര ബിൽ പാസാക്കിയെടുക്കാനും ശ്രമിച്ചേക്കും. എന്നിരുന്നാലും, ക്രിസ്ത്യൻ മിഷേലിനെയും വിജയ് മല്യയെയും തിരിച്ചെത്തിക്കുന്നതുപോലുള്ള നടപടികൾകൊണ്ട് പ്രതിപക്ഷെത്ത നിഷ്പ്രഭമാക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നീരവ് മോദി-മെഹുൽ ചോക്സി കേസുകൾ അതിവേഗത്തിൽ തീർക്കാൻ കഴിഞ്ഞാൽ വോട്ടർമാരെ സ്വാധീനിക്കാം. അതേസമയം, ഇൗ പേരുകൾ മോദിയെയും ബി.ജെ.പിയെയും വേട്ടയാടുകതന്നെ ചെയ്യുമെന്നും ഒാർഗനൈസർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.