രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർ.എസ്.എസ്
text_fieldsലഖ്നോ: രാമക്ഷേത്രം 2025ൽ നിർമിക്കുമെന്ന് ആർ.എസ്.എസ്. സംഘടനയിലെ രണ്ടാമൻ ഭയ്യാജി ജോഷിയാണ് പുതിയ സാഹചര്യങ്ങ ളിൽ രാമക്ഷേത്ര വിഷയത്തിലെ ആർ.എസ്.എസ് നിലപാട് വ്യക്തമാക്കിയത്. യു.പിയിൽ കുംഭമേളക്കിടെ സംഘടിപ്പിച്ച പരിപാ ടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025ൽ രാമക്ഷേത്രം നിർമാണം നടത്തും. അതോടെ രാജ്യത്തിെൻറ വികസനത്ത ിെൻറ വേഗം കൂടും. 1952ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിർമിച്ചപ്പോൾ ഇത്തരത്തിൽ രാജ്യത്തിെൻറ വികസന വേഗം കൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 150 വർഷത്തേക്ക് രാജ്യത്തിെൻറ മുതൽക്കൂട്ടായിരിക്കും രാമക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്ര നിർമാണത്തിനായി അന്തിമ സുപ്രീംകോടതി വിധി വരുന്നത് വരെ കാത്തിരിക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് അന്തിമവിധി വന്നതിന് ശേഷം മാത്രമേ വിഷയത്തിൽ ഒാർഡിനൻസ് ഇറക്കുന്നത് പരിഗണിക്കു എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശിവസേന ഉൾപ്പടെയുള്ള പാർട്ടികൾ രാമക്ഷേത്ര നിർമാണം ഉടൻ തുടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.