ബാബറിക്കുശേഷം കാശിയും മഥുരയും ലക്ഷ്യമിട്ട് ആർ.എസ്.എസ്; സംവാദങ്ങൾക്ക് തുടക്കമിടാനും നീക്കം
text_fieldsരാമജന്മഭൂമി എന്ന അവകാശവാദം ഉന്നയിച്ച് ബാബറി മസ്ജിദ് കൈവശപ്പെടുത്തിയതിന് പിന്നാലെ കാശിയും മഥുരയും ലക്ഷ്യമിട്ട് ആർ.എസ്.എസ് രംഗത്ത്. മഥുരക്കായി കൃഷ്ണ ജന്മഭൂമി എന്ന അവകാശവാദം ഉന്നയിക്കാനാണ് നീക്കം നടക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്ര പരിസരം മഹാജ്യോതിർലിംഗ പ്രദേശമാണെന്ന വികാരമാവും ഉയർത്തുക. ഇതുസംബന്ധിച്ച ചർച്ചകൾ രാജ്യത്ത് തുടങ്ങിവയ്ക്കാൻ ആർ.എസ്.എസ് തത്വത്തിൽ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബാബറി മസ്ജിദ് പിടിച്ചെടുക്കാനും തകർക്കാനും നേതൃത്വം നൽകിയ സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ആർ.എസ്.എസ് പുതിയ നീക്കവുമായി രംഗത്ത് എത്തിയത്. ബാബറി മസ്ജിദ് പിടിച്ചെടുക്കാനുള്ള കർസേവകൾ വ്യാപകമായ കാലത്തുതന്നെ കാശിയും മഥുരയും തങ്ങളുടെ ലക്ഷ്യമായി വി.എച്ച്.പി പ്രഖ്യാപിച്ചിരുന്നു. ബാബറിയിൽ അനുകൂല വിധി ലഭിച്ചതോടെ താൽക്കാലികമായി സമാധാനം പാലിക്കണമെന്നായിരുന്നു ആർ.എസ്.എസ് നിർദേശം. അടുത്തിടെ ആഗ്രയിൽ നടന്ന സംവാദത്തിൽ കാശി മഥുര എന്നിവയുടെ കാര്യത്തിൽ സമാധാനം പാലിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. പരിവാർ സംഘടനകളുടെ സമ്മർദ്ദം ശക്തമായതോടെ അനുകൂലമായ സാഹചര്യത്തിൽ പുതിയ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാണ് നിലിവിൽ ആർ.എസ്. എസ് നീക്കം നടക്കുന്നത്.
മഥുര, കാശി എന്നിവയുടെ മേലുള്ള ഹിന്ദുക്കളുടെ ആവശ്യത്തിന്മേൽ ഒരു സമവായത്തിന് ശ്രമിക്കണമെന്നും മാധ്യമങ്ങൾക്ക് ഇതിൽ വലിയ റോൾ ഉെണ്ടന്നുമാണ് ആഗ്രയിൽ സംഘ് അനുകൂലികൾ പറഞ്ഞത്. പ്രക്ഷോഭം അടിച്ചേൽപ്പിക്കാതെ കാശി, മഥുര എന്നിവിടങ്ങളുടെ നിലവിലെ ഘടനയിൽ സമവായത്തോടെ മാറ്റം ഉണ്ടാക്കണമെന്നാണ് സംഘപരിവാർ ആവശ്യെപ്പടുന്നത്. 'പതിയെ ആണെങ്കിലും നമ്മൾ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് പുറത്തുകടന്നു. ഇനിയും എത്രനാളാണ് നമ്മൾ പാരമ്പര്യത്തിനും മതത്തിനും എതിരായ ആക്രമണങ്ങളുടെ പ്രതീകങ്ങളായ നിർമിതികൾക്കുനേരേ കണ്ണടക്കുന്നത്. പോപ്പ് ഇൗയിടക്ക് ഇറാൻ സന്ദർശിക്കുകയും പൊളിച്ച പള്ളികൾ പുനർനിർമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നമ്മുടെ രാജ്യവും മുഗളന്മാരിൽ നിന്നും മറ്റ് മുസ്ലിം ഭരണാധികാരികളിൽ നിന്നും സമാനമായ ആക്രമണമാണ് നേരിട്ടത്'-സംഘപരിവാർ നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിസ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണെന്നും അത് പൊളിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മഥുര കോടതി അടുത്തിടെ ഫയലില്‍ സ്വീകരിച്ചിരുന്നു. ശ്രീകൃഷ്ണഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടമാളുകളാണ് പള്ളിക്കെതിരെ കോടതിയെ സമീപിച്ചത്. നിയമപരമായും സമൂഹത്തിൽ വിഭാഗീയമായ ചർച്ചകൾ നടത്തിയും പുതിയ ലക്ഷയത്തിലേക്ക് ചുവടുവയ്ക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.