രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസിറക്കണം- ആർ.എസ്.എസ്
text_fieldsഉട്ടാൻ (മഹാരാഷ്ട്ര): 2019ലെ ലോക്സഭ തെരെഞ്ഞടുപ്പ് മുന്നിൽകണ്ടും സമൂഹത്തിൽ ധ്രുവീകരണം ലക്ഷ്യമിട്ടും അയോധ്യ പ്രശ്നത്തിന് മൂർച്ചകൂട്ടി ആർ.എസ്.എസ്.
രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര സർക്കാർ ഒാർഡിനൻസ് കൊണ്ടുവരണമെന്നും വേണ്ടിവന്നാൽ 1992ലേതുപോലെ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി.
അയോധ്യ ഭൂമി കേസിൽ വാദം കേൾക്കുന്നതിൽ മുന്‍ഗണന കൽപിക്കാതെ ജനുവരിയിലേക്ക് മാറ്റിയതിലൂെട കോടതി ഹിന്ദുക്കളെ അപമാനിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ െവള്ളിയാഴ്ച ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സംഘടന നിലപാട് തുറന്നടിച്ചത്. ഇനിയും അനന്തമായി കാത്തിരിക്കാനാകില്ല. സുപ്രീംകോടതിയോട് ബഹുമാനമുണ്ട്. ഹിന്ദുസമൂഹത്തിെൻറ വികാരം പരിഗണിച്ച് കോടതി തീരുമാനമെടുക്കുമെന്നാണ് കരുതിയത്. ഹിന്ദുക്കളുടെ വികാരം മാനിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കണം. വളരെക്കാലമായി ഞങ്ങൾ കാത്തിരിക്കുന്നു. എന്നാൽ, കേസ് വീണ്ടും നീട്ടുകയാണ് ചെയ്തത്.
ക്ഷേത്രം പടുത്തുയർത്താൻ നിയമപരമായ അനുമതി ആവശ്യമുണ്ട്. എന്നാൽ, കോടതിവിധി പ്രഖ്യാപിക്കുന്നത് നീണ്ടുപോകുന്നു. ഒക്ടോബർ 29ന് കേസിൽ വാദംകേൾക്കുമെന്നും ദീപാവലിക്കു മുമ്പ് ഹിന്ദുക്കൾക്ക് ശുഭവാർത്ത ലഭിക്കുമെന്നുമാണ് കരുതിയത്. എന്നാൽ, വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി കേസ് മാറ്റിവെക്കുയാണ് ചെയ്തത് -ആർ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
താണെ ജില്ലയിൽ മൂന്നുദിവസമായി നടന്ന സംഘടനയുടെ ദേശീയ നിർവാഹക സമിതി യോഗത്തിെൻറ സമാപനദിവസം നടത്തിയ വാർത്തസമ്മേളനത്തിലാണ് എത്രയുംവേഗം രാമക്ഷേത്ര നിർമാണം എന്ന നിലപാട് ആർ.എസ്.എസ് ആവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.