അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്
text_fieldsനാഗ്പുർ: 85 വർഷം മുമ്പ് ഡോ. അംബേദ്കർ ആർ.എസ്.എസ് ശാഖ സന്ദർശിച്ചതായി ആർ.എസ്.എസ് മാധ്യമവിഭാഗം. ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആർ.എസ്.എസിനെ താൻ അടുപ്പത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് സന്ദർശന വേളയിൽ അംബേദ്കർ പറഞ്ഞതായും മാധ്യമവിഭാഗത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ആർ.എസ്.എസിന്റെ ആശയവിനിമയ വിഭാഗമായ ‘വിശ്വ സംവാദ് കേന്ദ്ര’യുടെ (വി.എസ്.കെ) വിദർഭ കേന്ദ്രം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. ആർ.എസ്.എസ് ദലിത് വിരുദ്ധമാണെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. അംബേദ്കറിനെ കുറിച്ചും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ആർ.എസ്.എസും അംബേദ്കറും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ രേഖ കണ്ടെത്തിയതായും പ്രസ്താവനയിൽ പറഞ്ഞു.
1940 ജനുവരി രണ്ടിന് സതാറയിലെ കാരടുള്ള ആർ.എസ്.എസ് ശാഖയാണ് അംബേദ്കർ സന്ദർശിച്ചതെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ജനുവരി ഒമ്പതിന് പുണെയിലെ മറാത്തി ദിനപത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. മഹാത്മാ ഗാന്ധി 1934ൽ വാർധയിലെ ആർ.എസ്.എസ് ക്യാമ്പ് സന്ദർശിച്ചിരുന്നുവെന്നും വി.എസ്.കെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.