ആർത്തി മൂത്ത ചൈനയെ തുറന്ന് കാണിക്കണമെന്ന് കേന്ദ്രത്തോട് ആർ.എസ്.എസ്
text_fieldsഅതിർത്തി വികസിപ്പിക്കാനായി ഏഷ്യയിലാകെ പ്രശ്നങ്ങളുണ്ടാക്കുന്ന ചൈനയെ തുറന്ന് കാണിക്കണമെന്ന് ആർ.എസ്.എസ് മുഖപത്രമായ ഒാർഗനൈസർ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റുകളെയും നാസിസ്റ്റുകളെയും ലോകം തിരിച്ചറിഞ്ഞത് പോലെ ചൈനയെയും തിരിച്ചറിയാനാകുന്ന വിധം ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കണമെന്ന് ഒാർഗനൈസർ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ആവശ്യപ്പെട്ടു.
ഗാൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഒാർഗനൈസറിലെ എഡിറ്റോറിയൽ. അതിർത്തിയിൽ ചൈന കടന്നുകയറ്റം നടത്തിയിട്ടിെല്ലന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെന്ന വിശദീകരിക്കുന്നതിനിടയിലാണ് ൈചെനയുടെ അതിർത്തി വികസന ശ്രമങ്ങൾ തുറന്ന് കാണിക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് രംഗത്തെത്തുന്നത് എന്നത് പ്രസക്തമാണ്.
കമ്യൂണിസ്റ്റ് ചൈനയുടെ മനുഷ്യത്വവിരുദ്ധതയും വിശ്വാസവഞ്ചനകളും ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കണം -ഒാർഗനൈസർ തുടരുന്നു. ഈ 'ധർമയുദ്ധ'ത്തിൽ ഭാരത്തിനൊപ്പം നിരവധി രാജ്യങ്ങളുണ്ടാകും. മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും ലോക സമാധാനത്തിനുമായി തന്ത്രപ്രധാനമായ സഖ്യങ്ങൾ വേണം. സൈനിക ശേഷിയും സാമ്പത്തിക ശേഷിയും നാം ഉറപ്പാക്കണം - ലേഖനം പറയുന്നു.
ജനാധിപത്യവിരുദ്ധതയും അതിർത്തി വികസനമോഹവും സുതാര്യത ഇല്ലായ്മയും മുഖമുദ്രയാക്കിയ 'ചുവന്ന വ്യാളി'യെ തുറന്ന് കാണിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം കൊടുക്കണമെന്നും ലേഖനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.