പാലും പാലുൽപന്നങ്ങളും കൊണ്ട് ഇഫ്താർ വിരുന്നിന് ആർ.എസ്.എസ്
text_fieldsലഖ്നോ: ഇൗ റമദാനിൽ പാലും പാൽ ഉൽപന്നങ്ങളും മാത്രം വിതരണം ചെയ്ത് വെള്ളിയാഴ്ചകളിൽ ഇഫ്താർ സംഘടിപ്പിക്കാൻ യു.പിയിലെ ആർ.എസ്.എസിെൻറ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ(എം.ആർ.എം) തീരുമാനം. പശുസംരക്ഷണ ലക്ഷ്യത്തോടെയും പശുമാംസത്തിെൻറ ഉപയോഗം രോഗം ക്ഷണിച്ചുവരുത്തുമെന്ന് പ്രചരിപ്പിക്കുന്നതിനുമായാണ് ഇത്തരത്തിൽ ഇഫ്താർ സംഘടിപ്പിക്കുന്നതെന്ന് ആർ.എസ്.എസ് വൃത്തങ്ങൾ പറയുന്നു.
ആളുകൾ ഒരു ഗ്ലാസ് പാൽ കുടിച്ചുെകാണ്ട് വ്രതം അവസാനിപ്പിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും എന്ന് രാഷ്ട്രീയ മഞ്ചിെൻറ ദേശീയ സഹ കൺവീനർ മഹിരാജ് ധ്വസി സിങ് പറഞ്ഞു. റമദാനിൽ പ്രത്യേക പ്രാർഥനക്ക് നിർദേശം നൽകുമെന്നും അതിൽ പശുസംരക്ഷണം ഉന്നയിക്കാൻ അഭ്യർഥിക്കുമെന്നും സിങ് അറിയിച്ചു. ആർ.എസ്.എസിലേക്ക് മുസ്ലിംകളെ കെണ്ടത്തുന്നതിന് 2002ൽ ആണ് എം.ആർ.എം രൂപവത്കരിക്കുന്നത്.
അന്നത്തെ ആർ.എസ്.എസ് മേധാവി കെ.എസ്. സുദർശെൻറ നിർദേശപ്രകാരമായിരുന്നു ഇത്. ലഖ്നോ കേന്ദ്രീകരിച്ചുള്ള പസ്മാന്ദ മുസ്ലിം സമാജ് എന്ന സംഘടനയുടെ പ്രസിഡൻറ് വസീം റെയ്നി എം.ആർ.എമ്മിെൻറ ഇൗ നീക്കത്തെ സ്വാഗതം ചെയ്തു. പാൽ ഉൽപന്നമായ പേഡയടക്കമുള്ള പലഹാരങ്ങൾ ഉപയോഗിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് വസീം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.