ശബരിമല: വ്യാജ ചിത്രത്തിൻെറ ഒരു ലക്ഷം സ്റ്റിക്കറുമായി സംഘ്പരിവാർ
text_fieldsഫോേട്ടാ ഷൂട്ടിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വർഗീയ വിദ്വേഷമിളക്കിയതിന് യുവാവിനെ കേരളത്തിൽ അറസ്റ്റ് ചെയ്തിട്ടും അങ്ങ് ഡൽഹിയിൽ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഒാടുകയാണ്. ശബരിമലയിൽ പോലീസ് അതിക്രമം നടത്തിയെന്ന മട്ടിൽ വ്യാജ ഫോേട്ടാ ഷൂട്ടിലൂടെ പ്രചാരണം നടത്തിയതിെൻറ പേരിൽ ആർ.എസ്.എസ് പ്രവർത്തകനായ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്ല്യാണിയിൽ രാജേഷ് ആർ. കുറുപ്പ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുമുടി കെട്ടുമായി അയ്യപ്പ വിഗ്രഹം നെഞ്ചോടമർത്തി മരത്തിൽ ചാരി ഇരിക്കുന്ന യുവാവിെൻറ നെഞ്ചിൽ ബൂട്ടിട്ട് പൊലീസ് മർദ്ദിക്കുന്ന വൈകാരികതയുണർത്തുന്ന ചിത്രമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രചരിപ്പിച്ചത്. പോരാത്തതിന് ആരോ ഇയാളുടെ കഴുത്തിൽ കൊടുവാൾ അമർത്തി ഭീഷണിപ്പെടുത്തുന്ന ചിത്രവുമുണ്ടായിരുന്നു.
ഡി.വൈ.എഫ്.െഎ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്. ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ കേസെടുത്തപ്പോഴാണ് ഫോേട്ടായ്ക്ക് പിന്നിലെ രഹസ്യത്തിെൻറ ചുരുളഴിഞ്ഞത്. പ്രേത്യക ഫോേട്ടാ ഷൂട്ടിലൂടെ താനാണ് ഇൗ ചിത്രങ്ങൾ എടുത്തു നൽകിയതെന്ന് മിഥുൻ കൃഷ്ണ എന്ന ഫോേട്ടാഗ്രാഫർ ‘മനോരമ ന്യുസിന്’ നൽകിയ അഭിമുഖത്തിൽ സമ്മതിക്കുകയും ചെയ്തതാണ്. അറസ്റ്റ് ചെയ്ത രാജേഷ് ആർ. കുറുപ്പിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഹിന്ദുക്കളോടുള്ള കേരള സർക്കാറിെൻറ വിദ്വേഷത്തിന് തെളിവായി ഇൗ ചിത്രം സംഘ്പരിവാർ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചിപ്പിച്ചുവരികയായിരുന്നു. ഡൽഹിയിലെ വിമത എം.എൽ.എ കപിൽ മിശ്ര, ഹിന്ദുമഹാ സഭ നേതാവ് കമലേഷ് തിവാരി എന്നിവർ സോഷ്യൽ മീഡിയയിൽ ഇൗ ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെയാണ് ഉത്തരേന്ത്യയിൽ ഇത് വൈറലായത്. ‘യഥാർത്ഥ ഭക്തെൻറ കണ്ണിൽ ഭയമില്ല’ എന്ന കുറിപ്പോടെയാണ് കമൽ മിശ്ര ചിത്രം ട്വീറ്റ് ചെയ്തത്.ആയിരക്കണക്കിനു പേരാണ് ഇൗ ചിത്രം ഷെയർ ചെയ്തത്. ആൾട്ട്ന്യൂസ്.ഇൻ പോലുള്ള വെബ് സൈറ്റുകൾ ചിത്രത്തിെൻറ യാഥാർത്ഥ്യം വെളിപ്പെടുത്തി കള്ളി പൊളിച്ചിട്ടും വടക്കേയിന്ത്യയിൽ ഇൗ ചിത്രം ഇപ്പോഴും പ്രചിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇന്നലെ ബി.ജെ.പി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗ പെങ്കടുത്ത പരിപാടിയിൽ വ്യാജമാണെന്ന് 100 ശതമാനം തെളിഞ്ഞ ഇൗ ചിത്രം ‘സേവ് ശബരിമല’ എന്ന പേരിൽപ്രത്യേക സ്റ്റിക്കറായാണ് പുറത്തിറക്കിയത്. ബഗ്ഗ തെൻറ ഫേസ്ബുക്ക് വാളിൽ ഇൗ ചിത്രം പങ്കുവെച്ചുകൊണ്ട് പറയുന്നത് ‘ഡൽഹിയിലെ ഒരു ലക്ഷം കാറുകളിലും ബൈക്കുകളിലും ഇൗ സ്റ്റിക്കർ പതിക്കും’ എന്നാണ്. വ്യാജ ചിത്രമാണെന്ന് തെളിഞ്ഞിട്ടും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ നിയമപരമായി നീങ്ങണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.