ആർ.എസ്.എസ് ഭരണഘടന തിരുത്താൻ ശ്രമിക്കുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: സ്വന്തം ആശയസംഹിത നടപ്പാക്കാൻ കഴിയാത്തതു കൊണ്ട് ആർ.എസ്.എസ് ഭരണഘടന തിരുത്താൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നീതിന്യായ വ്യവസ്ഥ അടക്കം സർവ മേഖലകളിലും ആർ.എസ്.എസ് സ്വന്തം ആളുകളെ തിരുകി കയറ്റുകയാണെന്നും രാഹുൽ ആരോപിച്ചു.
ബി.ജെ.പിയെ തോൽപിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കണം. ഒരുമിച്ച് നിന്ന് പോരാടിയാൽ ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ജെ.ഡി.യു നേതാവ് ശരത് യാദവ് സംഘടിപ്പിച്ച മതേതര കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മതേതര ഇന്ത്യയുടെ ഐക്യം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശരത് യാദവ് മതേതര കൺവെൻഷൻ സംഘടിപ്പിച്ചത്. ബി.ജെ.പി കൂട്ടുകെട്ടിന്റെ പേരിൽ നിതീഷ് കുമാറുമായി ഇടഞ്ഞതോടെ ജെ.ഡി.യുവിന്റെ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശരത് യാദവ്.
#WATCH: Immediate Playout: Rahul Gandhi's speech at 'Sanjhi Virasat Bachao' event in Delhi. https://t.co/Pl4eysXxSX
— ANI (@ANI) August 17, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.