‘ദലിത്’ പ്രയോഗം വേണ്ടെന്ന് പ്രവർത്തകരോട് ആർ.എസ്.എസ്
text_fieldsന്യൂഡല്‍ഹി: ദലിത് എന്ന് ഉപയോഗിക്കരുത്, പകരം പട്ടികജാതി, പട്ടികവർഗം എന്നുതന്നെ ഉപയോഗിക്കണമെന്ന് പ്രവർത്തകർക്ക് ആർ.എസ്.എസ് നിർദേശം.‘ദലിത്’ എന്ന പ്രയോഗം കൊളോണിയല്‍ പ്രയോഗത്തിെൻറ തുടര്‍ച്ചയാണ്.
അതുകൊണ്ട്, ഭരണഘടനപ്രയോഗങ്ങളായ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്ന് ഉപയോഗിക്കണമെന്നാണ് സംഘ്പരിവാർ പ്രവർത്തകർക്ക് നിർദേശം നൽകിയത്. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വി.എച്ച്.പി ഇൻറര്‍നാഷനല്‍ വര്‍ക്കിങ് പ്രസിഡൻറ് അലോക് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ആർ.എസ്.എസിേൻറത് വോട്ട് രാഷ്്ട്രീയം മുന്നില്‍കണ്ടുള്ള കപട അനുഭാവം മാത്രമാെണന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബാലചന്ദ്ര മുംഗേക്കര്‍ പരിഹസിച്ചു. ഈ പ്രയോഗം ഒഴിവാക്കാന്‍ സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങള്‍ രാജ്യമെങ്ങുമുള്ള ‘ദലിത്’ മുന്നേറ്റങ്ങളെ തടയിടാനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.