മുസ്ലിം യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്. എസ് പ്രവർത്തകെൻറ കുടുംബം
text_fieldsമതസ്പർധ മൂലം നിരന്തരം പ്രശ്നങ്ങൾ കലുഷിതമായ ദക്ഷിണ കർണാടകയിൽനിന്ന് മനുഷ്യ സ്നേഹത്തിെൻറ മണമുള്ള വാർത്ത. അജ്ഞാതരുടെ കുത്തേറ്റു വീണ ആർ.എസ്.എസുകാരനെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ രക്ഷിക്കാൻ ശ്രമിച്ച മുസ്ലിം യുവാവാണ് വാർത്തയിലെ താരം. തീരേദശ കർണാടകയിലാണ് സംഭവം. ദക്ഷിണ കർണാടകയിലെ ബന്ദ്വാൽ താലൂക്കിൽ പഴക്കച്ചവടക്കാരനായ 33കാരൻ അബ്ദുൾ റൗഫിെന ആർ.എസ്.എസ് പ്രവർത്തകൻ ശരത് മദിവാലയുടെ കുടുംബം ദൈവത്തെ പോലെയാണ് കാണുന്നത്. അജ്ഞാതരുടെ കുത്തേറ്റു വീണ തങ്ങളുെട മകനെ ഒരു മടിയും കൂടാതെ ആശുപത്രിയിെലത്തിക്കാൻ ൈധര്യം കാണിച്ച റൗഫ് അവർക്ക് ദൈവത്തെ പോലെ തന്നെയാണ്.
ജൂലൈ നാലിനാണ് സംഭവം. ബംഗളൂരു ചിക്മംഗലൂർ റോഡിലെ തിരക്കേറിയ അങ്ങാടിയിലാണ് ആർ.എസ്.എസ് പ്രവർത്തകനായ ശരത് മദിവാലയുടെ അലക്കുശാല പ്രവർത്തിക്കുന്നത്. അലക്കുകടക്ക് സമീപത്തു തന്നെ പഴക്കച്ചവടം നടത്തുകയാണ് അബ്ദുൾ റൗഫ്. ജൂലൈ നാലിന് രാത്രി 8.30ഒാെട ഇൗ കടയിലേക്ക് അജ്ഞാതനായ ഒരാൾ അതിക്രമിച്ചു കയറി ശരത്തിനെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ റൗഫ് ഒാടിെയത്തി ശരത്തിനെ തെൻറ ഒാേട്ടാറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ശരത്തിനെ രക്ഷിക്കാനുള്ള റൗഫിെൻറ ശ്രമത്തെ വിഫലമാക്കിക്കൊണ്ട് ജൂലൈ എട്ടിന് ശരത് മരിച്ചു. ശരത്തിെൻറ വീട്ടുകാർ റൗഫിെൻറ സേവനത്തെ പ്രകീർത്തിക്കുന്നു. ഞങ്ങൾക്ക് റൗഫിനെ നേരത്തെ അറിയാം. ഞങ്ങളുടെ മകെന ആശുപത്രിയിൽ എത്തിച്ച റൗഫിനോട് നന്ദിയുണ്ടെന്നും ശരത്തിെൻറ പിതാവ് തനിയപ്പ പറഞ്ഞു.
മൂന്നാഴ്ചക്കുള്ളിൽ ദക്ഷിണ കർണാകയിൽ നടന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ശരത്തിെൻറത്. സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി പ്രവർത്തകൻ അഷ്റഫിെൻറ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശരത്തിെൻറ കൊല നടന്നെതന്ന് െപാലീസ് കരുതുന്നു.
സംഭവത്തെ കുറിച്ച് റൗഫ് ഒാർക്കുന്നതിങ്ങനെ. അലക്കു ശാലക്ക് സമീപത്തുള്ള പലചരക്കു കട നടത്തുന്ന പ്രവീണിെൻറ നിലവിളി കേട്ടാണ് താൻ ഒാടിെചല്ലുന്നെതന്ന് റൗഫ്. ശരത്തിനെ ആരോ കുത്തിെയന്നും ചോരയിൽ കുളിച്ചു കിടക്കുകയാണെന്നുമുള്ള നിലവിളിയാണ് കേട്ടത്. ഒാടിച്ചെന്നപ്പോഴേക്കും സമീപത്തുള്ള കടക്കാരും എത്തിയിരുന്നു. അവനെ ആശുപത്രിയിൽ കൊണ്ടു പോകാൻ വേണ്ടി തങ്ങൾ പല വാഹനങ്ങളെയും വിളിച്ചു. ആരും തയാറായില്ല. ഒടുവിൽ പച്ചക്കറി കൊണ്ടുവരാൻ ഉപയോഗിക്കുന്ന തെൻറ ഒാേട്ടായിലാണ് ആശുപത്രിയിലേക്ക് കൊണ്ടുേപായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ദിവസങ്ങൾക്ക് ശേഷം ശരത് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ശരത്തിനെ 14 വർഷമായി അറിയാമെന്ന് റൗഫ് പറയുന്നു. കടുത്ത സൗഹൃദമല്ലെങ്കിലും പരസ്പരം നന്നായി അറിയാം. ഇൗദിനും ദീപാവലിക്കും ആശംസകളും മധുരവും പങ്കുവെക്കാറുണ്ട്. ശരത് ആർ.എസ്.എസ് പ്രവർത്തകനാെണന്ന് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ശരത് 40 വർഷമായി അലക്കുകട നടത്തുന്ന തനിയപ്പയുടെ മകനാണെന്നും റൗഫ് പറഞ്ഞു നിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.